'കേരളത്തിലും 'സീൻ' സീനായി': കേരള ബോക്സ് ഓഫീസിൽ 20 കോടി; സൂര്യയുടെ കരിയറിലെ ആദ്യ നേട്ടം

സൂര്യയുടെ കരിയറിൽ കേരളത്തിൽ നിന്ന് 20 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രമായി 'സീൻ' മാറിയെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ.
Scene
SceneInstagram
Updated on: 
1 min read

മലയാള സിനിമയ്ക്ക് പുറത്തുനിന്നെത്തി കേരളത്തിലെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് സൂര്യ. ഇപ്പോഴിതാ ജിത്തു മാധവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'സീൻ' കേരള ബോക്സ് ഓഫീസിൽ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ചിത്രം കേരളത്തിൽ നിന്ന് 20 കോടി രൂപയുടെ കളക്ഷൻ മറികടന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ സൂര്യയുടെ കരിയറിൽ കേരളത്തിൽ നിന്ന് 20 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രമായി 'സീൻ' മാറിയെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ.

നവംബർ ആറിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ഏകദേശം ആറു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് കണക്കുകൾ. രണ്ടാം ദിവസം 4.80 കോടിയും മൂന്നാം ദിവസം 5.50 കോടിയും നേടിയതോടെ ആദ്യ മൂന്ന് ദിവസത്തെ കേരള ഗ്രോസ് 16.30 കോടിയിലെത്തി.

നാലാം ദിനമായ തിങ്കളാഴ്ചയും ചിത്രം മികച്ച പ്രകടനം തുടർന്നു. ഏകദേശം 2.70 മുതൽ 2.75 കോടി രൂപ വരെയാണ് അന്നത്തെ കളക്ഷൻ. ഇതോടെ നാല് ദിവസത്തെ ആകെ കളക്ഷൻ 19.27 കോടി രൂപയിലെത്തി. അഞ്ചാം ദിവസത്തെ അഡ്വാൻസ് ബുക്കിങ്ങും കൂടി കണക്കിലെടുക്കുമ്പോൾ ചിത്രം 20 കോടി എന്ന നേട്ടത്തിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ.

കേരളത്തിലെ മികച്ച സ്വീകാര്യതയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് സംവിധായകൻ ജിത്തു മാധവന്റെ സാന്നിധ്യമാണ്. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ സംവിധായകന്റെ തമിഴ് അരങ്ങേറ്റം എന്ന നിലയിൽ 'സീൻ' പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു. നസ്രിയ നസീമിന്റെയും നസ്ലെന്റെയും സാന്നിധ്യവും കേരളത്തിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

സൂര്യ നായകനാകുന്ന ചിത്രത്തിൽ നസ്രിയയും നസ്ലെനും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു കൊലപാതക കേസ് അന്വേഷണവും അതിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്തത്.

സൂര്യയുടെ 2026ലെ മൂന്നാമത്തെ റിലീസാണ് 'സീൻ'. നേരത്തെ പുറത്തിറങ്ങിയ 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോൾ 'സീൻ' കൂടി വിജയത്തിലേക്ക് നീങ്ങുന്നതോടെ നടന് ഈ വർഷം ഹാട്രിക് ഹിറ്റാണ് ലഭിച്ചിരിക്കുന്നത്.

Summary

'Scene' becomes major hit in Kerala too: 20 crores at Kerala box office; first in Suriya's career

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER