'ഷാജിച്ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനെന്ന സംവിധായകനില്ല; നിങ്ങളില്ലാത്ത സിനിമ ചിന്തിക്കാനാകുന്നില്ല'; ഉള്ളുനീറി വൈശാഖ്

' നിങ്ങളെക്കുറിച്ച് ഈ വാക്കുകള്‍ എഴുതേണ്ടി വരുന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല'
Vyshak, Shajikumar
Vyshak, Shajikumar
Updated on: 
1 min read

അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജികുമാറിനെ അനുസ്മരിച്ച് സംവിധായകന്‍ വൈശാഖ്. ഷാജികുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ താനെന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് വൈശാഖ് പറയുന്നത്. വൈശാഖ് ഒരുക്കിയ പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലു സിങ്, പുലിമുരുകന്‍, മധുരരാജ, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജികുമാര്‍.

'ഒപ്പം ജോലി ചെയ്തിരുന്നയാള്‍ മാത്രമായിരുന്നില്ല നിങ്ങളെനിക്ക്. അതിലും ഒരുപാടായിരുന്നു നിങ്ങള്‍. നിങ്ങള്‍ എന്റെ സഹോദരനായിരുന്നു, എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. നിരന്തരമായ പിന്തുണയും' എന്നാണ് ഷാജികുമാര്‍ പറയുന്നു. വികാരഭരിതമായ കുറിപ്പിലൂടെയാണ് വൈശാഖിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''ഷാജിച്ചേട്ടാ... നിങ്ങളെക്കുറിച്ച് ഈ വാക്കുകള്‍ എഴുതേണ്ടി വരുന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. സത്യത്തില്‍, നിങ്ങളെ പോലൊരാളെ നഷ്ടമാകുന്നതിന്റെ വേദന പങ്കുവെക്കാന്‍ ഒരു വാക്കുകളും മതിയാകില്ല. ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് കാണുന്ന ഈ ഫിലിമേക്കാറാകില്ലായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാള്‍ മാത്രമായിരുന്നില്ല നിങ്ങളെനിക്ക്. അതിലും ഒരുപാടായിരുന്നു നിങ്ങള്‍. നിങ്ങള്‍ എന്റെ സഹോദരനായിരുന്നു, എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. നിരന്തരമായ പിന്തുണയും. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തിട്ടുള്ളതൊക്കെ ഞാന്‍ എന്നും കടപ്പെട്ടിരിക്കും ചേട്ടാ.

ഇത്ര വേഗം നിങ്ങളോട് യാത്ര പറയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാന്‍ ഇനിയും ഒരുപാടുണ്ടായിരുന്നു. അരികില്‍ നിങ്ങളില്ലാതെ സിനിമയിലൂടെയുള്ള എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കാനാകുന്നേയില്ല. എന്റെ ഒരു ഭാഗം എന്നും നിങ്ങളെ മിസ് ചെയ്യും. നിങ്ങളെ വീണ്ടും കാണാനോ കേള്‍ക്കാനോ എനിക്കിനി സാധിക്കില്ല. പക്ഷെ നമ്മള്‍ ഒരുമിച്ചുണ്ടാക്കിയ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ എനിക്കൊപ്പമുണ്ടാകും. നിങ്ങള്‍ എന്നും എന്റെ കഥയുടെ ഭാഗമായിരിക്കും ചേട്ടാ. ഇതൊരു യാത്ര പറച്ചിലല്ല സഹോദരാ, നിങ്ങള്‍ എന്നും എന്റെ ഹൃദയത്തില്‍ ജീവിച്ചിരിക്കും. വാക്കുകള്‍ക്ക് വിവരിക്കാന്‍ പറ്റുന്നതിലപ്പുറം നിങ്ങളെ മിസ് ചെയ്യുന്നു ഷാജിച്ചേട്ടാ''.

Vyshak, Shajikumar
‘വീരാവി’യായി ആക്ഷൻ കിംഗ് അർജുൻ സർജ; ‘പോളിമേര 3’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് പുറത്തിറക്കി
Vyshak, Shajikumar
'എന്തൊക്കെ ക്യാപ്ഷനാടെ.... ഇത്തിരി ഉളുപ്പ്?'; റീച്ചുണ്ടാക്കാന്‍ അസംബന്ധ അടിക്കുറിപ്പ്; കമന്റിലെത്തി അര്‍ജുന്‍ അശോകന്‍
Vyshak, Shajikumar
പവന്‍ കല്യാണ്‍ വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണ
Summary

Vyshak pens an emotional note as he remembers Shajikumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER