'മിസ്റ്റര്‍ ബീനിനെപ്പോലൊരു കഥാപാത്രവുമായി സംവിധായകന്‍ സമീപിച്ചു'; വേണ്ടെന്ന് വച്ചത് എന്തുകൊണ്ടെന്ന് സൈജു കുറുപ്പ്

'മിസ്റ്റര്‍ ബീനിന്റെ ഒരു എപ്പിസോഡ് മുഴുവനൊന്നും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ അതീന്ന് എടുത്തിട്ടുള്ള ഞെട്ടലാണെന്ന് പറയാന്‍'
Saiju Kurup
Saiju Kurup
Updated on: 
1 min read

സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാണ് നടന്‍ സൈജു കുറുപ്പ്. സൈജുവിന്റെ മീമുകളും സറ്റിക്കറുകളുമൊക്കെ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. മിസ്റ്റര്‍ ബീനുമായുള്ള താരതമ്യങ്ങളും, എഐയിലൂടെ സൈജുവിനെ മിസ്റ്റര്‍ ബീനാക്കി മാറ്റിയുള്ള വിഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. എന്നാല്‍ മിസ്റ്റര്‍ ബീനിനെ അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നാണ് സൈജു പറയുന്നത്. മിസ്റ്റര്‍ ബീനിനെ പോലൊരു കഥാപാത്രവുമായി തന്നെ ഒരു സംവിധായകന്‍ സമീപിച്ചതിനെക്കുറിച്ചു പറയുകയാണ് സൈജു കുറുപ്പ്.

''മിസ്റ്റര്‍ ബീനുമായി താരതമ്യം ചെയ്യുന്ന ഒരുപാട് വിഡിയോകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടില്ലെങ്കിലും ആളുകള്‍ അയച്ചു തരും. സത്യത്തില്‍ എനിക്ക് അതുപോലൊത്തൊരു കഥാപാത്രമാക്കി എടുക്കാന്‍ ഒരു പുതുമുഖ സംവിധായകന്‍ സമീപിച്ചിരുന്നു. പക്ഷെ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നേരത്തെ തന്നെ ചെയ്തു വച്ചിരിക്കുന്ന, ലെജന്‍ഡറിയായ ആക്ടര്‍ ആണ് അദ്ദേഹം. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന പരിപാടി എനിക്ക് കിട്ടിയില്ല. അങ്ങനെ ചെയ്യുന്നതില്‍ കാര്യമില്ലല്ലോ'' എന്നാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറയുന്നത്.

''മിസ്റ്റര്‍ ബീനിന്റെ ഒരു എപ്പിസോഡ് മുഴുവനൊന്നും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ അതീന്ന് എടുത്തിട്ടുള്ള ഞെട്ടലാണെന്ന് പറയാന്‍. എനിക്ക് അങ്ങനെ ഞെട്ടാനെ അറിയുകയുള്ളു സിനിമയില്‍. ജീവിതത്തില്‍ ഞാന്‍ ഞെട്ടുമ്പോള്‍ അങ്ങനെയൊന്നും ഞെട്ടാറുമില്ല. പക്ഷെ അറയ്ക്കല്‍ അബുവും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നനുമൊക്കെ മറ്റ് കഥാപാത്രങ്ങളില്‍ നിന്നും ഒരു മീറ്റര്‍ മുകളിലാണ്. അതുകൊണ്ടാണ് അതുപോലെ ഞെട്ടുന്നതും ചിരിക്കുന്നതുമൊക്കെ'' എന്നും സൈജു പറയുന്നു.

''നമുക്ക് കോപ്പി ചെയ്യാന്‍ തോന്നുന്നതു പോലെയുള്ള അഭിനേതാക്കള്‍ ഇന്ത്യയിലും മലയാളത്തിലുമൊക്കെ ഉണ്ടായിട്ടുണ്ട്. ലാലേട്ടനേയും മമ്മൂട്ടി സാറിനേയുമൊക്കെ സ്വാഭാവികമായും കോപ്പി ചെയ്യാന്‍ നമുക്ക് തോന്നിപ്പോകും. പക്ഷെ നമ്മള്‍ അത് അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് വേറെ രീതിയില്‍ ചെയ്യുന്നതാണ്. അതേപോലെ ഹിന്ദിയില്‍ ഷാരൂഖ് ഖാന്റെ മാനറിസങ്ങളും ഗോവിന്ദ ആയാലും ആമിര്‍ ഖാന്‍ ആയാലും മിഥുന്‍ ചക്രവര്‍ത്തിയും എനിക്ക് ഇഷ്ടമുള്ളവരാണ്. അവരുടെ മാനറിസങ്ങള്‍ മനസില്‍ പതിഞ്ഞതാണ്. ചില സാഹചര്യങ്ങളില്‍ അതുപോലെ വന്നു പോകും. പക്ഷെ അത് മാറ്റി വേറെ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഇത് തന്നെ ഞാന്‍ ചെയ്യുന്നില്ല, അപ്പോള്‍ പിന്നെ അത് ഞാന്‍ ഒരിക്കലും ചെയ്യില്ല'' എന്നും അദ്ദേഹം പറയുന്നു.

Saiju Kurup
അഞ്ച് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍, ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടിയോളം; റെക്കോര്‍ഡുകള്‍ തകര്‍ത്ത് 'രാമായണ'യുടെ കുതിപ്പ്
Saiju Kurup
'ഷാജിച്ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനെന്ന സംവിധായകനില്ല; നിങ്ങളില്ലാത്ത സിനിമ ചിന്തിക്കാനാകുന്നില്ല'; ഉള്ളുനീറി വൈശാഖ്
Saiju Kurup
'എന്തൊക്കെ ക്യാപ്ഷനാടെ.... ഇത്തിരി ഉളുപ്പ്?'; റീച്ചുണ്ടാക്കാന്‍ അസംബന്ധ അടിക്കുറിപ്പ്; കമന്റിലെത്തി അര്‍ജുന്‍ അശോകന്‍
Summary

Saiju Kurup about comparisons with Mr Bean. Says a director approached with a character like him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saiju Kurup
Diya Krishna
Nana Patekar
Jason Sanjay, Alphonse Puthren
X

FOLLOW US

ON GOOGLE DISCOVER