'ഒരു സൂപ്പര്‍സ്റ്റാര്‍ വളര്‍ന്നുവരുന്നു; ഇവന്‍ ഒരുനാള്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കും'; നസ്ലെന് കയ്യടിച്ച് അറ്റ്‌ലീ

തമിഴിലേക്കുള്ള തന്റെ എന്‍ട്രി നസ്ലെന്‍ ഗംഭീരമാക്കിയെന്നതില്‍ യാതൊരു സംശയവുമില്ല #Naslen
Naslen, Atlee
Naslen, Atlee
Updated on: 
1 min read

തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് സൂര്യ ചിത്രം സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കിയ ചിത്രത്തിലെ നായിക നസ്രിയായണെങ്കില്‍ സൂര്യയ്‌ക്കൊത്ത വില്ലനായെത്തുന്നത് നസ്ലെന്‍ ആണ്. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം നസ്ലെന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും നസ്ലെന്റെ പ്രകടനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.

തമിഴിലേക്കുള്ള തന്റെ എന്‍ട്രി നസ്ലെന്‍ ഗംഭീരമാക്കിയെന്നതില്‍ യാതൊരു സംശയവുമില്ല. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല ചിത്രം റിലീസായ ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം നസ്ലെന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലി. നസ്ലെന്റെ പ്രകടനത്തേയും അറ്റ്‌ലി പ്രശ്‌സംസിക്കുന്നുണ്ട്.

''നസ്ലെന്‍, എന്റെ ദൈവമേ എന്തൊരു പ്രകടനമാണ്! അതിശയിപ്പിക്കുന്ന കരിഷ്മയും സ്‌ക്രീന്‍ പ്രസന്‍സും! ഒരു സൂപ്പര്‍താരം വളര്‍ന്നുവരുന്നത് കാണുകയാണ്. സഹോദരാ, തീര്‍ച്ചയായും നീ ഈ ഇന്‍ഡസ്ട്രി ഭരിക്കും'' എന്നാണ് ന്‌സ്ലെനെക്കുറിച്ച് അറ്റ്‌ലി പറയുന്നത്. അറ്റ്‌ലിയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഒരുപാട് കാലത്തിന് ശേഷം ഇത്രയും പുതുമയുള്ളതും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതുമായ ആഖ്യാനശൈലിയുള്ള ഒരു കംപ്ലീറ്റ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍!

ജിത്തു സാറിന്റെ കഥപറച്ചില്‍ ശൈലിയുടെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ ഈ ചിത്രം ശരിക്കും വളരെ സ്‌പെഷ്യലാണ്!

സൂര്യ സാര്‍,

എന്തൊരു ഗംഭീര പ്രകടനം! സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന ഒരു കംപ്ലീറ്റ് പൈസാ വസൂല്‍ എന്റര്‍ടെയ്നര്‍!

നസ്ലെന്‍, എന്റെ ദൈവമേ എന്തൊരു പ്രകടനമാണ്! അതിശയിപ്പിക്കുന്ന കരിഷ്മയും സ്‌ക്രീന്‍ പ്രസന്‍സും! ഒരു സൂപ്പര്‍താരം വളര്‍ന്നുവരുന്നത് കാണുകയാണ്. സഹോദരാ, തീര്‍ച്ചയായും നീ ഈ ഇന്‍ഡസ്ട്രി ഭരിക്കും! എന്റെ പ്രിയ സുഹൃത്ത് നസ്രിയ, പാപ്പാ! തമിഴ് സിനിമയിലേക്കുള്ള എന്തൊരു മനോഹരമായ തിരിച്ചുവരവ്! അനായാസമായ നര്‍മവും ചാരുതയും കഥാപാത്രത്തിലെ ചെറിയ ഭാവപ്രകടനങ്ങളും അതിഗംഭീരമായിരുന്നു. ഇനിയും നിങ്ങളെ ഒരുപാട് കാണാന്‍ ആഗ്രഹിക്കുന്നു!

ആനന്ദ് രാജ് സാറും മികച്ച രീതിയില്‍ രസിപ്പിച്ചു! സുഷിന്‍ ശ്യാമിന്റെ അതിമനോഹരമായ സംഗീതവും മുഴുവന്‍ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും മികച്ച പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. ഴഗരം സ്റ്റുഡിയോസിലെ നിര്‍മാതാക്കള്‍ക്കും മുഴുവന്‍ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! സൂര്യ സാറിനും ജ്യോതിക മാഡത്തിനും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും! വാട്ട് എ ഫണ്‍ റെെഡ്! മുഴുവന്‍ ടീമിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!

Naslen, Atlee
ഭാര്യ മരിച്ചപ്പോള്‍ രണ്ട് മക്കളും കുട്ടികള്‍, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ലാലേട്ടനും ചോദിച്ചു; അന്ന് ഷാജികുമാര്‍ നല്‍കിയ മറുപടി
Naslen, Atlee
'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്'; പരാതികളും ഒഴികഴിവുകളുമില്ല, നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ
Naslen, Atlee
'നിങ്ങളെ കാണാന്‍ എന്റെ മുന്‍ കാമുകിയെ പോലെ തന്നെയുണ്ട്'; ആരാധകന്റെ കമന്റിന് സുനൈനയുടെ 'തഗ്ഗ്' മറുപടി
Summary

Atlee calls Naslen a superstar in the making. Praises his perfomane in Suriya starrer Scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER