സിംഗിളായിരുന്നപ്പോൾ സിനിമ മാത്രം; ഇപ്പോൾ കുടുംബത്തിനും പുസ്തകങ്ങൾക്കും മുൻഗണന; സിനിമകൾ കുറച്ചതിന്റെ കാരണം പറഞ്ഞ് ലെന

അന്ന് ഞാൻ സിം​ഗിളായിരുന്നു. എനിക്ക് മറ്റൊന്നും ഫോക്കസ് ചെയ്യാനുണ്ടായിരുന്നില്ല.
Lenaa
LenaaInstagram
Updated on: 
1 min read

മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു ലെന. വർഷത്തിൽ പത്തിധികം സിനിമകൾ ചെയ്തിരുന്ന കാലത്തുനിന്ന് ഇപ്പോൾ കൂടുതൽ സെലക്ടീവായതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.

സിം​ഗിളായിരുന്ന കാലത്ത് ജോലിയിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും ഇപ്പോൾ കുടുംബജീവിതത്തിനും പുസ്തകങ്ങൾക്കും മുൻ​ഗണന നൽകുകയാണെന്നും താരം പറഞ്ഞു. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഭൗമയു‌ടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് സിനിമാജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് ലെന മനസ്സുതുറന്നത്.

ലെനയുടെ വാക്കുകളിലേക്ക്

കൂടുതലായി പണി എടുക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു. പ്രത്യേകിച്ചും എനിക്കിപ്പോൾ ഒരു ഫാമിലി ലൈഫുണ്ട്. മുൻപ് എനിക്ക് അതുണ്ടായിരുന്നില്ല. അന്ന് തീർത്തും വർക്കഹോളിക് ആയിരുന്നു. ഞാൻ സിം​ഗിളായിരുന്നു. എനിക്ക് മറ്റൊന്നും ഫോക്കസ് ചെയ്യാനുണ്ടായിരുന്നില്ല.

12 സിനിമയൊക്കെ ഒരു വർഷം ചെയ്യുന്നത് എനിക്ക് ബാക്ക് ടു ബാക്ക് വർക്ക് ചെയ്തുകൊണ്ടേയിരിക്കണം എന്നുണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോൾ എന്റെ ക്യാരക്ടറിന് മൾട്ടിപ്പിൾ ഡയമൻഷൻസുണ്ട്. പുതിയ പുസ്തകം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സംരംഭകത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ കൂടുതൽ മേഖലകളിലേക്ക് സ്വയം വ്യാപിച്ചു തുടങ്ങിയതുകൊണ്ട് മനപ്പൂർവം സെലക്ടീവായി.

മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരിക്കുന്ന താരമാണ് ലെന. ജയരാജിന്റെ സംവിധാനത്തിൽ 'സ്നേഹം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇതിനോടകം 130-ലധികം സിനിമകളിൽ അഭിനയിച്ച താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടി. 2011ൽ പുറത്തിറങ്ങിയ 'ട്രാഫിക്' എന്ന ചിത്രത്തിനുശേഷം ഒരു വർഷം പത്തും പന്ത്രണ്ടും സിനിമകൾ വരെ ചെയ്തിരുന്ന കാലമുണ്ടായിരുന്നുവെന്നും ലെന ഓർത്തെടുത്തു.

മുപ്പത് വർഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടെ ആദ്യമായാണ് വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും ലെന പറഞ്ഞു. വിനീതിനൊപ്പം അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. 'ഭൗമ'യിലൂടെ അത് സാധ്യമായത് വലിയൊരു സ്വപ്നസാക്ഷാത്കാരമായാണ് കാണുന്നതെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.

Lenaa
'സീത യോദ്ധാവല്ല, പുരാണത്തെ ആധുനികവത്കരിക്കരുത്'; സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ മുകേഷ് ഖന്ന
Lenaa
'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്'; പരാതികളും ഒഴികഴിവുകളുമില്ല, നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ
Lenaa
ആഡംബരങ്ങളില്ല, സെറ്റുകളുമില്ല; 'ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ'; ബേബി ബംപ് ചിത്രം പങ്കുവച്ച് സാമന്ത
Summary

When I was single, focus was only on movies; now priority is family and books; Lena explains why she reduced number of movies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER