'നസ്രിയയും ഞങ്ങളും കവിത തിയേറ്ററില്‍ പോയി സീന്‍ കണ്ടു, ആരും തിരിച്ചറിഞ്ഞില്ല'; അനുഭവം പങ്കിട്ട് ജിത്തു മാധവന്‍

കുറേ കാലമായി നസ്രിയ തന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടേയില്ല.
Jithu Madhavan, Nazriya
Jithu Madhavan, Nazriya
Updated on: 
1 min read

ബോക്‌സ് ഓഫീസും സോഷ്യല്‍ മീഡിയയുമൊക്കെ ഇളക്കി മറിക്കുകയാണ് സൂര്യ ചിത്രം സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കിയ ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയയാണ്. നസ്ലെന്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. ചിത്രവും താരങ്ങളുടെ പ്രകടനങ്ങളുമെല്ലാം കയ്യടി നേടുകയാണ്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് സീന്‍. തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് നസ്രിയ. വന്‍ വരവേല്‍പ്പാണ് നസ്രിയയ്ക്ക് തമിഴ് പ്രേക്ഷകര്‍ നല്‍കുന്നതും. അന്ന് നസ്രിയയോട് ഉണ്ടായിരുന്ന സ്‌നേഹിത്തിന് ഒരു തരിമ്പും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് തമിഴ് പ്രേക്ഷകര്‍.

നസ്രിയ സീനിലേക്ക് വന്നതിനെക്കുറിച്ചും പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററിലെത്തി സിനിമ കണ്ടതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജിത്തു മാധവന്‍. ബിഹൈന്‍ഡ് വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള നസ്രിയയുടെ പ്രതികരണം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജിത്തു.

''വളരെ സന്തോഷത്തിലാണ്. കുറേ കാലമായി നസ്രിയ തന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടേയില്ല. കഴിഞ്ഞ ദിവസം രാത്രി ആയിരം പേരെ ഉള്‍ക്കൊള്ളുന്ന തിയേറ്ററില്‍ പോയി സിനിമ കണ്ടു. പക്ഷെ ആരും കണ്ടുപിടിച്ചില്ല. കേരളത്തില്‍ കവിത എന്നൊരു തിയേറ്ററിലായിരുന്നു. ആര്‍ക്കും ഞങ്ങളെ മനസിലായില്ല. പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി'' എന്നാണ് ജിത്തു മാധവന്‍ പറയുന്നത്.

അവര്‍ നല്ല സിനിമ വന്നാല്‍ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. ഞാന്‍ ആദ്യം സമീപിച്ചതിനാല്‍ അത് എന്റെ സിനിമയിലൂടെയായി എന്നാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ജിത്തു മാധവന്‍ പറയുന്നത്. ചിത്രത്തിലെ നസ്രിയയുടെ ഫൈറ്റ് സീനിനെക്കുറിച്ചും ജിത്തു സംസാരിക്കുന്നുണ്ട്. അത്തരമൊരു സിനിമ ചെയ്യാന്‍ സൂര്യ തയ്യാറായതിനെക്കുറിച്ചും ജിത്തു സംസാരിക്കുന്നുണ്ട്.

''തിരക്കഥയ്ക്കാണ് പ്രാധാന്യം. കഥാപാത്രങ്ങള്‍ എന്ത് ചെയ്യണമെന്ന് അതാണ് തീരുമാനിക്കുന്നത്. തിരക്കഥ വച്ചാണ് എല്ലാം ഷൂട്ട് ചെയ്യുന്നത്. ആ ധാരണ സൂര്യ സാറിനും ഉണ്ട്. അതിനാല്‍ അദ്ദേഹം വളരെ സന്തോഷത്തോടെ ആ സീന്‍ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. എനിക്കുമതും അത്ഭുതവും സന്തോഷവുമായിരുന്നു. കണ്‍വിന്‍സ് ചെയ്യേണ്ടി വരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അദ്ദേഹം വലിയ സൂപ്പര്‍ സ്റ്റാര്‍ ആണല്ലോ, എങ്ങനെയെടുക്കുമെന്ന് ചിന്തിച്ചിരുന്നു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. ഇതാണ് കഥാപാത്രമെന്നും ഇതാണ് ആവശ്യമെന്നും അദ്ദേഹം മനസിലാക്കി. അതിനാല്‍ എനിക്ക് എളുപ്പമായിരുന്നു'' എന്നാണ് ജിത്തു പറയുന്നത്.

Jithu Madhavan, Nazriya
സിംഗിളായിരുന്നപ്പോൾ സിനിമ മാത്രം; ഇപ്പോൾ കുടുംബത്തിനും പുസ്തകങ്ങൾക്കും മുൻഗണന; സിനിമകൾ കുറച്ചതിന്റെ കാരണം പറഞ്ഞ് ലെന
Jithu Madhavan, Nazriya
'സീത യോദ്ധാവല്ല, പുരാണത്തെ ആധുനികവത്കരിക്കരുത്'; സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ മുകേഷ് ഖന്ന
Jithu Madhavan, Nazriya
'ഭാവി സൂപ്പര്‍സ്റ്റാര്‍; ഇവന്‍ ഒരുനാള്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കും'; നസ്ലെന് കയ്യടിച്ച് അറ്റ്‌ലീ
Summary

Jithu Madhavan about watching Scene with Nazriya in a packed Kavitha Theatre at Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER