'അഹങ്കാരിയാണെന്ന് പറയുന്നുണ്ടല്ലോ?'; മറുപടി നല്‍കി നസ്ലെന്‍; നസ്രിയയ്ക്കും പറയാനുണ്ട്!

വിമര്‍ശിച്ചവരെ കൊണ്ടും കയ്യടിപ്പിക്കുകയാണ് സീനിലൂടെ നസ്ലെന്‍.
Naslen
Naslen
Updated on: 
1 min read

സീനിന്റെ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് നസ്ലെന്‍. സൂര്യയുടെ വില്ലനായി തമിഴിലേക്കുള്ള എന്‍ട്രി ഗംഭീരമാക്കിയിരിക്കുകയാണ് നസ്ലെന്‍. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജില്‍ നിന്നും പുറത്തു കടന്നു കൊണ്ട്, കൊടൂര വില്ലനായി കയ്യടി നേടുകയാണ് നസ്ലെന്‍. ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു നസ്ലെന്. എന്നാല്‍ വിമര്‍ശിച്ചവരെ കൊണ്ടും കയ്യടിപ്പിക്കുകയാണ് സീനിലൂടെ നസ്ലെന്‍.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നസ്ലെന്‍. സീനിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പങ്കെടുത്ത പ്രസ് മീറ്റിലായിരുന്നു നസ്ലെന്റെ പ്രതികരണം. തന്നെ അഹങ്കാരിയെന്ന് വിളിക്കുന്നവര്‍ക്കാണ് നടന്‍ മറുപടി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുമ്പോള്‍ നസ്ലെന്‍ ഭയങ്കര അഹങ്കാരിയാണെന്ന് ചിലര്‍ പറയും എന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. കറക്ടാണ് എന്നായിരുന്നു നസ്ലെന്‍ തമാശയായി പറഞ്ഞത്. എന്തേ ഈ ചോദ്യം വന്നില്ല എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് നസ്ലെന്‍ പറയുമെന്നായിരുന്നു നസ്രിയയുടെ പ്രതികരണം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്റെ ആത്മവിശ്വാസത്തിന്റെ കൂടെ അഹങ്കാരവും ഉണ്ടാകുമെന്നുണ്ടോ എന്നായി ഇതോടെ മാധ്യമ പ്രവര്‍ത്തകന്‍.

അത് അഹങ്കാരമാണോ? എനിക്ക് അതില്‍ ഒരു കമന്റും ചെയ്യാനില്ലെന്ന് ഇതോടെ നസ്ലെന്‍ മറുപടി നല്‍കി. ''ഏതെങ്കിലും അഹങ്കാരികള്‍ സമ്മതിക്കുമോ താന്‍ അഹങ്കാരിയാണെന്ന്. വേറെ ആളുകളോട് ചോദിക്കണം. അവരോട് ചോദിച്ചിട്ട് കാര്യമില്ല. ഇവന്‍ അഹങ്കാരിയാണോ എന്ന് ഞങ്ങളോട് ചോദിക്കണം'' എന്നായിരുന്നു സംവിധായകന്‍ ജിത്തു മാധവന്റെ പ്രതികരണം. പിന്നാലെ ഞങ്ങളോട് ചോദിക്കൂവെന്ന് നസ്രിയ പറയുന്നുണ്ട്. ചോദിച്ചപ്പോള്‍ നസ്ലെന്‍ പാവമാണെന്നായിരുന്നു നസ്രിയയുടെ പ്രതികരണം.

Naslen
‘ഓജി വില്ലൻ ഇനി ക്യൂട്ട് ഹീറോ’; നസ്ലെൻ–മധു സി. നാരായണൻ ചിത്രം പാക്കപ്പ്
Naslen
'വീടിന്റെ നടയില്‍ ചേച്ചി, കെട്ടിപ്പിടിച്ചു കരഞ്ഞു'; ഞാനെന്ത് ചെയ്തിട്ടാ ഇത്രയും നാള്‍ മിണ്ടാതിരുന്നത് ചോദിച്ചു: എംജി ശ്രീകുമാര്‍
Naslen
'രാവണനെ ഹീറോ ആക്കി; അവതാര ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു'; രാമായണയ്ക്കുള്ള പ്രശംസ പിന്‍വലിച്ച് നിതീഷ് ഭരദ്വാജ്
Summary

Naslen reacts to social media calling him arrogant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER