'ആ അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്; എന്താണ് മനസിലേക്ക് വന്നതെന്ന് ആർക്കറിയാം ?'

'രാത്രിയിലൊക്കെ ആണെങ്കിൽ ഇത്ര മണിക്കൂർ ആയെന്നെങ്കിലും പറയാം'.
Seema G Nair, Hari Murali
Seema G Nair, Hari Muraliവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

മലയാളികളെ ഏറെ ഞെട്ടിച്ച മരണമായിരുന്നു നടൻ ​ഹരി മുരളിയുടേത്. 'രസികന്‍' എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷക മനസില്‍ ഇടം നേടിയ ഹരി മുരളി 27-ാം വയസില്‍ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹരി മുരളിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്‍റെ മരണത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയും ഹരിയുടെ കുടുംബ സുഹൃത്തും കൂടിയായ സീമ ജി നായര്‍.

പുലര്‍ച്ചെ അമ്മ വിളിച്ചപ്പോള്‍ ഹരി മുരളിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നും സീമ പറഞ്ഞു. ആ അരമണിക്കൂര്‍ അവന്‍ എന്താണ് ചിന്തിച്ചതെന്ന് അറിയില്ലെന്നും വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സീമ പറഞ്ഞു.

"ഹരി മുരളിയുടെ അച്ഛൻ പയ്യന്നൂർ മുരളി ചേട്ടൻ നാടകക്കാരനാണ്. എനിക്ക് നല്ല ബന്ധമുള്ള മനുഷ്യനാണ്. മാത്രമല്ല, മുരളി കുഞ്ഞിലേ ഞങ്ങളോടൊപ്പമെല്ലാം ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ അവർ മരടിലേക്ക് താമസം മാറിയപ്പോൾ ഒരു ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് മോനെ എന്ന് പറഞ്ഞതാണ്.

അവനുമായി നല്ല ബന്ധമായിരുന്നു. അവന്റെ ചെറിയച്ഛനാണ് മനോജ്. മനോജും ഞാനും അപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട്. അവൻ ആത്മഹത്യ ചെയ്തു എന്ന് പറയുമ്പോൾ... അന്ന് രാവിലെ 5.45 ന് അനിയൻ എറണാകുളത്ത് നിന്ന് ചെല്ലുന്നു. 5.30 യ്ക്ക് മുരളി ചേട്ടന്റെ ഭാര്യ ചെന്നിട്ട് ഹരിയെ വിളിക്കുന്നു. അപ്പോൾ കതക് ചെറുതായിട്ട് തുറന്നു കിടക്കുന്നുണ്ട്. അപ്പോൾ അമ്മ പറയുന്നു, അവൻ വരുന്നുണ്ട്.. നീ എഴുന്നേറ്റ് റെഡിയാകൂ എന്ന്.

ഞാൻ എന്നാൽ പല്ലൊക്കെ തേച്ച് ഒരുങ്ങട്ടേ എന്ന് പറയുന്നു, അമ്മ താഴേക്ക് പോകുന്നു. ഈ 5.30 യ്ക്കും 6.15നും ഇടയ്ക്കാണ് ഹരി ആത്മഹത്യ ചെയ്യുന്നത്. അല്ലാതെ രാത്രിയിൽ അല്ല. അമ്മ വീണ്ടും ചെല്ലുമ്പോൾ അവൻ ഇങ്ങനെ കട്ടിലിൽ കിടന്നുറങ്ങുന്നുണ്ട്. അനിയൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. അമ്മേ എന്നെ വിളിക്കണം അല്ലേൽ ഞാനുറങ്ങി പോകുമെന്ന്.

അമ്മമാരോട് നമ്മളിങ്ങനെ പറയുമല്ലോ, ഇത്ര മണിക്ക് എന്നെ ഒന്ന് വിളിച്ചേക്കണേ എന്ന്. അങ്ങനെ അനിയനെ വിളിച്ചതിന് ശേഷം അമ്മ പല്ല് തേക്കാനൊക്കെയായി പോകുന്നു. മുകളിൽ ചെന്ന് അവനോട് പറയുന്നു, താഴേക്ക് വരുന്നു. അതുകഴിഞ്ഞിട്ട് ഇവനെന്താ പിന്നെയും കിടന്നുറങ്ങുന്നതെന്ന് അറിയാൻ 6.15 ന് ചെന്ന് കതകിൽ മുട്ടുമ്പോൾ അല്ലേ അറിയുന്നത്, അകത്തു നിന്ന് ലോക്ക് ആണെന്ന്.

ആ അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്. അതൊരു വല്ലാത്ത ഷോക്ക് അല്ലേ. രാത്രിയിലൊക്കെ ആണെങ്കിൽ ഇത്ര മണിക്കൂർ ആയെന്നെങ്കിലും പറയാം. 5.30 യ്ക്കും 6.15 നും ഇടയിലാണ് അവനിത് തോന്നുന്നത്. അതിനിടയിൽ അമ്മ അവിടെ ചെല്ലുന്നുണ്ട്, അവൻ കൂളായി കിടക്കുന്നത് കാണുന്നുണ്ട്.

ആ അരമണിക്കൂറിനുള്ളിൽ അവനെന്താണ്, അവന്റെ മനസിലേക്ക് വന്നതെന്ന് എന്താണെന്ന് ആർക്കറിയാം ?. എന്തറിയാം ?. എങ്ങനെ അറിയാം ?. അതാണ്, അത് ഭയങ്കര ഷോക്കായിരുന്നു ഹരിയുടെ കാര്യം. കാരണം നമ്മുടെ മുൻപിൽ കണ്ട കൊച്ചല്ലേ".- സീമ ജി നായർ പറഞ്ഞു.

Seema G Nair, Hari Murali
ദുൽഖർ - മമിത ചിത്രം ഉണ്ടാകുമോ? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ജിത്തു മാധവൻ
Seema G Nair, Hari Murali
'എനിക്കത് ട്രോമയാണ്, ധനുഷ് സാർ പെടുത്തിയത് പോലെയാണ് തോന്നിയത്'; 'റൗഡി ബേബി'യെക്കുറിച്ച് സായ് പല്ലവി
Seema G Nair, Hari Murali
'വാപ്പയുടെയും മോന്റെയും സിനിമ ഒരേ ദിവസം തിയറ്ററിൽ, ഉമ്മ ആരുടെ സിനിമ കാണും ?'; രസകരമായ മറുപടിയുമായി ദുൽഖർ
Summary

Seema G Nair opens up about Hari Murali death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER