'എനിക്കത് ട്രോമയാണ്, ധനുഷ് സാർ പെടുത്തിയത് പോലെയാണ് തോന്നിയത്'; 'റൗഡി ബേബി'യെക്കുറിച്ച് സായ് പല്ലവി

'എനിക്കത് ഭയങ്കര സ്‌ട്രെസായി'.
Sai Pallavi, Rowdy Baby
Sai Pallavi, Rowdy Babyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'രാമായണ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സായ് പല്ലവിയുടേതായി റിലീസിനെത്തുന്ന സിനിമയാണ് 'ഓം'. മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന പൊലീസ് കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. സായ് പല്ലവിയുടെ കരിയറിലെ ഹിറ്റ് പാട്ടായിരുന്നു 'മാരി 2' വിലെ 'റൗഡി ബേബി'. വൻ തരം​ഗമാണ് ഈ പാട്ട് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.

ഇപ്പോഴിതാ ആ ​ഗാനരം​ഗം ഓർക്കുമ്പോൾ തനിക്ക് ട്രോമയാണെന്ന് പറയുകയാണ് സായ് പല്ലവി. ബിഹൈൻഡ് വുഡ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. "എനിക്കത് ട്രോമയാണ്. ധനുഷ് സാർ വന്ന് പെടുത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം നമുക്ക് ഈസിയായിട്ടുള്ള സ്റ്റെപ്സ് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്.

പിന്നെ പ്രഭുദേവ മാസ്റ്റർ വന്ന് ഒരു മൂന്നാല് തവണ റിഹേഴ്‌സൽ ചെയ്തു. പിന്നെ സെറ്റിൽ അത് ശരിയാവുന്നില്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ അങ്ങനെ മാറ്റി. എനിക്കത് ഭയങ്കര സ്‌ട്രെസായി. ഞാൻ ഈസി സ്റ്റെപ്സ് മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റെപ് ഇടുന്നതിന് മുൻപ് ഞാൻ ഒളിഞ്ഞ് നോക്കും, അത് കണ്ടിട്ട് അവർ എന്നെ കാണാതെ ദൂരെ പോയി കൊറിയോഗ്രാഫി ചെയ്യുമായിരുന്നു.

രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോൺഫിഡൻസ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോൾ തന്നെ ഞാൻ മതിയെന്ന് പറയുമായിരുന്നു. കാരണം ആ സ്റ്റെപ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു, ധനുഷ് സാറായിരുന്നു അതിൽ കൂടുതൽ കഷ്ടപ്പെട്ടത്.

ഓരോ തവണ എന്നെ പുഷ് ചെയ്യുമ്പോഴും എന്റെ ഡ്രസിലുള്ള സീക്വൻസ് അദ്ദേഹത്തിന്റെ കയ്യിൽ തട്ടുമായിരുന്നു. അത് നാലഞ്ചു തവണ ചെയ്തിട്ടാണ് ശരിയായത്". - സായ് പല്ലവി പറഞ്ഞു.

Sai Pallavi, Rowdy Baby
'വാപ്പയുടെയും മോന്റെയും സിനിമ ഒരേ ദിവസം തിയറ്ററിൽ, ഉമ്മ ആരുടെ സിനിമ കാണും ?'; രസകരമായ മറുപടിയുമായി ദുൽഖർ
Sai Pallavi, Rowdy Baby
സ്വപ്നങ്ങളിലേക്ക് പറക്കാൻ ദുൽഖർ ചിത്രം; 'ആകാശംലോ ഒക താര' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
Sai Pallavi, Rowdy Baby
'പതിവ് ഷാരൂഖല്ല, ഇത്തവണ കളി വേറെ ലെവൽ'; ഫോർമുല വൺ ട്രാക്കിൽ 'കിങ്ങി'ന്റെ മാസ് ആക്ഷൻ
Summary

Sai Pallavi talks about Rowdy Baby song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER