

മമ്മൂട്ടി ചിത്രം 'ഓം', ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക്ക താര'യും ഒരേ ദിവസമാണ് റിലീസിനൊരുങ്ങുന്നത്. ഇതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നും പറയുകയാണ് ദുൽഖർ. ‘ആകാശംലോ ഒക്ക താര’യുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ. നവംബർ 20 നാണ് രണ്ട് ചിത്രങ്ങളും പ്രദർശനത്തിന് എത്തുന്നത്.
"അപ്പയുടെ സിനിമയും എന്റെ സിനിമയും ഒരുമിച്ച് റിലീസ് ചെയ്യുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഒരേ വീട്ടിൽ നിന്ന് രണ്ട് പേർ, അതും കേരളത്തിൽ നിന്നുള്ള രണ്ട് മലയാളി നടന്മാർ, അച്ഛനും മകനും സിനിമകളുമായി എത്തുന്നു. എന്റെ സിനിമ ഒരു തെലുങ്ക് ചിത്രമാണ്, അപ്പയുടെ സിനിമ ഒരു തമിഴ് ചിത്രവും.
അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ട് പേർക്കും ഇത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്".- ദുൽഖർ പറഞ്ഞു. അമ്മയ്ക്ക് തന്നോടാണ് കുറച്ചുകൂടി ഇഷ്ടമെന്നും അച്ഛൻ പലപ്പോഴും ഇക്കാര്യം പറയാറുണ്ടെന്നും ദുൽഖർ തമാശയായി പങ്കുവെച്ചു.
"അമ്മയ്ക്ക് കുറച്ച് ചായ്‌വ് എന്നോടാണ്. അപ്പ എപ്പോഴും പറയാറുണ്ട്, ‘ഞാൻ ഇത്രയും വർഷമായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. എന്റെ സിനിമയെക്കുറിച്ച് ചോദിക്കാറു പോലുമില്ല, എന്റെ സിനിമ കാണാനും അങ്ങനെ ഇരിക്കാറില്ല. എന്നാൽ നീ വന്നതിനുശേഷം നിന്റെ സിനിമകളെല്ലാം ഭയങ്കര താല്പര്യത്തോടെയാണ് കാണുന്നത്’ എന്ന്". -ദുൽഖർ പറഞ്ഞു.
"ഓ'മിലെ സിയയുടെ എൻട്രിയും ആ പാട്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിന്റെ വിഷ്വൽസിന്റെ വലിയ ഫാനാണ് ഞാൻ. അപ്പ സ്ക്രീനിലേക്ക് വരുമ്പോൾ ചെറിയ കുട്ടിയായിരുന്ന കാലം മുതൽ തന്നെ ഞാൻ ഫാൻ ബോയ് ആണ്. സംവിധായകർ അദ്ദേഹത്തെ ഇത്രയും സ്റ്റൈലായി അവതരിപ്പിക്കുമ്പോൾ ഉള്ളിൽനിന്ന് വലിയ സന്തോഷമാണ് തോന്നുന്നത്".- ദുൽഖർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates