

'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX'ന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ സ്വീകാര്യതയ്ക്കൊപ്പം തന്നെ ട്രെയ്‌ലറിന് വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയർന്നിരുന്നു. ആദ്യഭാഗം സമ്മാനിച്ച കിക്ക് രണ്ടാം ഭാഗത്തിന് ഇല്ലെന്നാണ് പ്രധാന വിമര്‍ശനം. ആദ്യഭാഗത്തില്‍ കലാഭവന്‍ മണി, റഹ്‌മാന്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ക്കുണ്ടായിരുന്ന ഓറയും സ്വാഗും ഇത്തവണ ആര്‍ക്കുമില്ലെന്നും കമന്റുകളുണ്ട്.
എന്നാല്‍ ഇതിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില ‘ഡയറക്ടര്‍ ബ്രില്യന്‍സുകളും’ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു ഷോട്ടില്‍ നസ്‌ലിന്റെ കഥാപാത്രം നടന്നുപോകുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടില്‍ മോഹന്‍ലാലിന്റെ ഒരു ചുമര്‍ചിത്രം കാണിക്കുന്നുണ്ട്. ഇരുവരെയും ഒറ്റ ഷോട്ടില്‍ കൊണ്ടുവന്നത് അമല്‍ നീരദിന്റെ ഡയറക്ടര്‍ ബ്രില്യന്‍സാണെന്നാണ് ചിലരുടെ കണ്ടുപിടിത്തം.
മോഹന്‍ലാലിന് ശേഷം മോളിവുഡിലെ അടുത്ത സൂപ്പര്‍ സ്റ്റാറായി നസ്‌ലിന്‍ മാറുമെന്നാണ് ഈ ഷോട്ടിന്റെ അര്‍ഥമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം വൈറലായി. "വെറുമൊരു ഫ്രെയിം അല്ല ഇത്, ഒരു സ്റ്റേറ്റ്മെന്റ് ആണ്.. 'മെർസൽ' സിനിമയുടെ ഫൈറ്റ് സീനിൽ ഒരു ഫ്രെയിം ഉണ്ട്. സ്ക്രീനിൽ എംജിആർ വരുമ്പോൾ വിജയ് ക്രോസ് ആയി നടന്നു വരുന്നത്.
പിന്നീട് കാലം തെളിയിച്ചു, അത് വെറുമൊരു ഫ്രെയിം ആയിരുന്നില്ലെന്ന്. അതുപോലെ ഭാവിയിൽ നടക്കാൻ പോകുന്ന ഒന്നാണ് ഇതും... മോളിവുഡിൽ മോഹൻലാലിന് മുകളിൽ ഭാവിയിൽ ആരെങ്കിലും ഭരിക്കുമെങ്കിൽ അത് നസ്‌ലിൻ ആയിരിക്കുമെന്ന് അമൽ നീരദ് എല്ലാവർക്കും മനസ്സിലാക്കി തരുന്ന ഒരു ഫ്രെയിം". - എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്.
മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ സോളോ 100 കോടി നേടിയ നടനാണ് നസ്‌ലിന്‍. ലീഡ് റോളിലെത്തിയ ലോക ഇന്‍ഡസ്ട്രി ഹിറ്റായതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ മുന്നോട്ട് പോയാല്‍ ഈ ‘ഡയറക്ടര്‍ ബ്രില്യന്‍സ്’ ഭാവിയില്‍ സത്യമായേക്കുമെന്നും കമന്റുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates