'ഈ വർഷം വിജയിച്ചിരിക്കുന്നത് 16 ചിത്രങ്ങൾ, ഒരുപാട് സന്തോഷം'; തമിഴ് സിനിമയുടെ മാറ്റത്തെക്കുറിച്ച് മിഷ്കിൻ

'അടുത്തകാലത്തായി ഒരുപാട് ചിത്രങ്ങള്‍ ഹിറ്റടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്'.
Mysskin
Mysskinവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

തമിഴ് ഇന്‍ഡസ്ട്രിയെ കുറിച്ച് സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നല്ല ചിത്രങ്ങള്‍ വിജയിക്കുന്നതില്‍ താന്‍ ഒരുപാട് സന്തോഷവാനാണെന്നും തമിഴ് സിനിമയ്ക്ക് ഇത് നല്ല വര്‍ഷമാണെന്നും മിഷ്‌കിന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'സത്യവാന്‍ സാവിത്രി'യുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

"അടുത്തകാലത്തായി ഒരുപാട് ചിത്രങ്ങള്‍ ഹിറ്റടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. 16 ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ വിജയിച്ചിരിക്കുന്നത്. അതിന് ആദ്യം ഓഡിയന്‍സിന് ഒരു കയ്യടി നല്‍കണം. അത്രയും കംപാഷനോടെയാണ് ഈ സീസണില്‍ അവര്‍ ചിത്രം കാണുന്നത്.

സൂര്യയുടെ മൂന്ന് ചിത്രങ്ങളാണ് ഹിറ്റായിരിക്കുന്നത്. ഞങ്ങളുടെ ഈ പടവും ഓഡിയന്‍സിന് ഇഷ്ടപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. ചിത്രം മോശമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിമര്‍ശിക്കാം. ചെറിയ പോസിറ്റീവ് റെസ്‌പോണ്‍സ് വന്നാല്‍ പോലും ചിത്രം തിയറ്ററില്‍ പോയി കാണുന്നത് വലിയ കാര്യമാണ്".- മിഷ്‌കിന്‍ പറഞ്ഞു.

പ്രവീണ്‍ എസ് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'സത്യവാന്‍ സാവിത്രി'. ലീഗല്‍ കോര്‍ട്ട് റൂം ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ മിഷ്‌കിനൊപ്പം കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Mysskin
കാമിയോ പറ്റില്ല, ഞാന്‍ നായകനാകുമെന്ന് മമ്മൂട്ടി; നായകനാകാനിരുന്ന നരെയ്ന്‍ പിന്മാറി; 'പോക്കിരി രാജ' യില്‍ സംഭവിച്ചത്
Mysskin
'സോണിയ ഗാന്ധി രാജീവിന്റെ മടിയിലിരിക്കുന്നത് വലിയ സാംസ്കാരിക ആഘാതം, ജസ്റ്റ് മനുസ്മൃതി തിങ്സ്'; പരിഹസിച്ച് പാർവതി
Mysskin
'രാമായണ' കമ്യൂണിസ്റ്റ് അജണ്ട പ്രൊമോട്ട് ചെയ്യുന്നു, ഹിന്ദുക്കള്‍ കാണരുത്: ഹിന്ദു ജനജാഗ്രതി സമിതി
Summary

Mysskin talks about recent tamil movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER