തന്റെ പാട്ടിനെ കളിയാക്കിയാള്‍ക്ക് മറുപടിയുമായി ഗായിക ഗൗരി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവച്ച പാട്ടിന് താഴെ മോശം കമന്റുമായെത്തിയാള്‍ക്കാണ് ഗൗരി മറുപടി നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഗൗരി തന്നെയാണ് കമന്റിട്ടയാളുടെ പേരടക്കം പുറത്തു വിട്ടു കൊണ്ട് മറുപടി പങ്കുവച്ചിരിക്കുന്നത്. ഗൗരിയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.
സോഷ്യല്‍ മീഡിയയുടെ നിരന്തര ആക്രമണം നേരിടേണ്ടി വരുന്ന ഗായികയാണ് ഗൗരി ലക്ഷ്മി. സ്‌റ്റേജ് പെര്‍ഫോമന്‍സിന്റെ പേരിലും പാട്ടുകളുടെ വരികളുടെ പേരിലുമെല്ലാം ഗൗരി വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടാറുണ്ട്. എന്നാല്‍ അതിനെയൊക്കെ മറി കടന്നു കൊണ്ട് വേദികള്‍ കീഴടക്കുന്നത് തുടരുകയാണ് ഗൗരി ലക്ഷ്മി.
''നല്ല ഒന്നാന്തരം പാട്ടുകള്‍ എടുത്ത് ഇമ്മാതിരി കോപ്രായം കാട്ടരുത് പ്ലീസ്. വേണമെങ്കില്‍ സ്വന്തമായി എന്തെങ്കിലും കമ്പോസ് ചെയ്ത് പെര്‍ഫോം ചെയ്യൂ. ഇതൊക്കെ കാണുന്നത് അലോസരപ്പെടുത്തുന്നു'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് ചുട്ട മറുപടിയും നല്‍കുന്നുണ്ട് ഗൗരി ലക്ഷ്മി.
''ഒക്കേ സെര്‍. ഒന്നാന്തരം പാട്ടുകള്‍ എടുക്കാന്‍ പാടില്ലേല്‍ ഒന്നാന്തരം അല്ലാത്ത പാട്ടുകളുടെ ലിസ്റ്റ് കിട്ടിയാല്‍ ഉപകാരം ആയിരുന്നു. പിന്നെ ഈ കോപ്രായം അല്ലായ്മ എന്താണെന്ന് ഉള്ള ക്ലാസ് സെര്‍ കണ്ടക്ട് ചെയ്യുന്നുണ്ടല്ലേ അല്ലെ? അതില്‍ ചേരാനുളഅള ഫീസും കാര്യങ്ങളും ഒന്നറിയിക്കണേ. സാറിനു ഇറിറ്റേഷന്‍ ഇല്ലാത്ത രീതിയില്‍ എന്തിന് ഞാന്‍ ജീവിക്കണമെന്നും ആ ക്ലാസില്‍ പഠിപ്പിച്ചു തരുമല്ലോ അല്ലെ. നമസ്‌കാരം.'' എന്നായിരുന്നു ഗൗരിയുടെ മറുപടി.
സമാനമായ രീതിയില്‍ തന്നെ കളിയാക്കാന്‍ വന്നവര്‍ക്ക് പുതിയ വിഡിയോ പങ്കുവച്ചും ഗൗരി മറുപടി നല്‍കിയിട്ടുണ്ട്. ഇനി പാടരുത് എന്ന് പറഞ്ഞയാള്‍ക്ക് തന്റെ പാട്ട് പാടുന്ന വിഡിയോ പങ്കുവച്ചു കൊണ്ടാണ് ഗൗരി മറുപടി നല്‍കിയിരിക്കുന്നത്. ഈ വിഡിയോയും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates