മറ്റൊരു ഹിറ്റ് കോമ്പോയ്ക്ക് കളമൊരുങ്ങുന്നു; നിവിന്‍ പോളിയും വിപിന്‍ ദാസും ഒരുമിക്കുന്നു

കോമഡി കൈകാര്യം ചെയ്യാന്‍ നന്നായി അറിയുന്ന നായകനും സംവിധായകനും
Vipin das, Nivin Pauly
Vipin das, Nivin Pauly
Updated on
1 min read

ഇടവേളയ്ക്കും തുടര്‍ പരാജയത്തിനും ശേഷം ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിന്‍ പോളി. സര്‍വ്വം മായ നേടിയ 150 കോടിയുടെ വിജയത്തിന്റെ തിളക്കത്തോടെയാണ് നിവിന്‍ പോളി 2026 ലേക്ക് കടന്നിരിക്കുന്നത്. പിന്നാലെ വന്ന ബേബി ഗേള്‍ പ്രതീക്ഷിച്ച വിജയം നല്‍കിയില്ലെങ്കിലും വരാനിരിക്കുന്ന സിനിമകള്‍ കാത്തിരിപ്പിന് വകയുള്ളതാണ്.

Vipin das, Nivin Pauly
'അവന്മാര്‍ ഭക്ഷണരാഷ്ട്രീയവും കൊണ്ട് കേരളത്തിലേക്ക് വന്നേക്കുവാണ്; ഭാവിയില്‍ നമ്മളോട് എന്തൊക്കെ ചെയ്യും'; തുറന്നടിച്ച് വേടന്‍, വിഡിയോ

നിവിന്‍ പോളിയുടേതായി അണിയറിയൊരുങ്ങുന്ന മറ്റൊരു സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വരികയാണ്. നിവിന്‍ പോളിയും സംവിധായകന്‍ വിപിന്‍ ദാസും കൈ കോര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയ ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ സിനിമകളിലൂടെ ചിരിപ്പിച്ച് കയ്യടി നേടിയ സംവിധായകനാണ് വിപിന്‍ ദാസ്.

Vipin das, Nivin Pauly
'ഇതൊരു ചെറിയ യുദ്ധമല്ല'; മാര്‍ക്കോയെ കൊച്ചാക്കുന്ന ചോരക്കളി; രണ്ട് ലുക്കില്‍ യഷ്; ഞെട്ടിച്ച് ടോക്‌സിക് ടീസര്‍!

കോമഡി കൈകാര്യം ചെയ്യാന്‍ നന്നായി അറിയുന്ന നായകനും സംവിധായകനും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമാവുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ചിത്രീകരണം ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് സൂചനകള്‍. നിലവില്‍ പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ട്രോഫി എന്ന സിനിമയൊരുക്കുന്ന തിരക്കിലാണ് വിപിന്‍ ദാസ്.

സംവിധായകന്‍ എന്നതിലുപരിയായി നിര്‍മാതാവായും തിരക്കഥാകൃത്തായും വിപിന്‍ കയ്യടി നേടിയിട്ടുണ്ട്. വാഴ, വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നീ സിനിമകളൊരുക്കിയ വിപിന്‍ ദാസ് വാഴയുടെ തിരക്കഥാകൃത്തുമായിരുന്നു. വാഴയുടെ രണ്ടാം ഭാഗവും അണിയറയിലൊരുങ്ങുകയാണ്.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിഛായയാണ് നിവിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ബദ്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിവിന്‍ പോളിയും ഗിരീഷ് എഡിയും കൈകോര്‍ക്കുന്ന ചിത്രത്തിലെ നായിക മമിത ബൈജുവാണ്. ഭാവന സ്റ്റുഡിയോസ് ആണ് സിനിമയുടെ നിര്‍മാണം.

Summary

According to reports Nivin Pauly and Vipin Das joins hands. The movie to go on floors on October.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com