'അവന്മാര്‍ ഭക്ഷണരാഷ്ട്രീയവും കൊണ്ട് കേരളത്തിലേക്ക് വന്നേക്കുവാണ്; ഭാവിയില്‍ നമ്മളോട് എന്തൊക്കെ ചെയ്യും'; തുറന്നടിച്ച് വേടന്‍, വിഡിയോ

ഇത്രയും വെറുപ്പോടെ ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ എന്തൊക്കെ ചെയ്യാനാകും
Vedan on The Kerala Story 2
Vedan on The Kerala Story 2
Updated on
1 min read

കേരള സറ്റോറി 2വിനെതിരെ റാപ്പര്‍ വേടന്‍. ഇത്രയും വേറുപ്പോടെ ഒരു സിനിമ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അവര്‍ക്ക് നമ്മളെ എന്തൊക്കെ ചെയ്യാനാകുമെന്നാണ് വേടന്‍ ചോദിക്കുന്നത്. സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം. വര്‍ഷങ്ങളായി കേരളം ഒരുമിച്ചു നിന്ന് രക്ഷപ്പെട്ടു വരികയാണെന്നും വേടന്‍ പറയുന്നു.

Vedan on The Kerala Story 2
'ഇതൊരു ചെറിയ യുദ്ധമല്ല'; മാര്‍ക്കോയെ കൊച്ചാക്കുന്ന ചോരക്കളി; രണ്ട് ലുക്കില്‍ യഷ്; ഞെട്ടിച്ച് ടോക്‌സിക് ടീസര്‍!

ശ്രദ്ധിച്ചും കണ്ടും ജീവിക്കണമെന്നും ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കണമെന്നും പറഞ്ഞ വേടന്‍ സിനിമയിലും രാഷ്ട്രീയം കാണാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. മനുഷ്യനെ സഹജീവികളെപ്പോലെ കാണുന്നതിനാലാണ് താനിത് പറയുന്നതെന്നും വേടന്‍ പറഞ്ഞു.

Vedan on The Kerala Story 2
'ബീഫിനോട് മലയാളിയ്ക്ക് എന്താ ഇത്ര ഇഷ്ടം?'; മലയാള സിനിമ പലവട്ടം ഉത്തരം നല്‍കിയിട്ടുണ്ട്!

''ഇത്രയും വെറുപ്പോടെ ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ നമ്മുടെ ദേഹത്ത് എന്തൊക്കെ അവര്‍ക്ക് ചെയ്യാനാകും. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോളണം. കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നേടണം. ഇല്ലെങ്കില്‍ ഇവന്മാര്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയാണ്.'' വേടന്‍ പറയുന്നു.

''എനിക്കിത് പറയാതിരിക്കാം. പാട്ടും പാടി കാശും വാങ്ങി വീട്ടില്‍ പോകാം. അപ്പോള്‍ എനിക്ക് കൂടുതല്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനും പറ്റും. എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കാത്തത് നിങ്ങളെല്ലാം എന്റെ സഹജീവികളാണെന്ന് എനിക്ക് കാണാന്‍ പറ്റുന്നതു കൊണ്ടാണ്. നിങ്ങള്‍ക്കത് കാണാന്‍ പറ്റുന്നതു കൊണ്ടാണ് ഞാനിവിടെ വന്ന് പരിപാടി ചെയ്യുന്നതും''.

''നമ്മള്‍ ഒരുപാട് വര്‍ഷങ്ങളായി, എല്ലാ പ്രശ്‌നങ്ങളും മാറ്റി വച്ച് ഒരുമിച്ച് രക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മള്‍ ഒരുമിച്ചു നിന്നു. അന്നൊന്നും ഇതൊന്നും കണ്ടില്ല. നമ്മള്‍ സമാധാനമായി ജീവിക്കാന്‍ നോക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് കണ്ടോ. സിനിമ കാണുമ്പോഴും അതിലെ രാഷ്ട്രീയം കണ്ടോളൂ മക്കളേ. അവന്മാര്‍ ഭക്ഷണ രാഷ്ട്രീയവുമായി കേരളത്തിലേക്ക് വന്നേക്കൂവാണ്'' എന്നും വേടന്‍ പറയുന്നു.

Summary

Rapper Vedan slams The Kerala Story 2. Asks fans to get political education and beware of such threats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com