gowry lekshmi 
Entertainment

'ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദെെവം തന്നിട്ടില്ല'; അജ്മാനില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവ്; മറുപടി നല്‍കി ഗൗരി ലക്ഷ്മി

പാസ്‌പോര്‍ട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട്. ദയവ് ചെയ്ത് പാടല്ലേ

സമകാലിക മലയാളം ഡെസ്ക്

പാട്ടുകളിലൂടേയും പാട്ടുകളിലൂടെ പറയുന്ന രാഷ്ട്രീയത്തിലൂടേയും ശ്രദ്ധ നേടിയിട്ടുള്ള ഗായികയാണ് ഗൗരി ലക്ഷ്മി. സ്വന്തം പാട്ടുകളൊരുക്കിയും ഗൗരി ലക്ഷ്മി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഗൗരി. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴും സൈബര്‍ ആക്രമണവും ഗൗരി നേരിട്ടിട്ടുണ്ട്. പറയുന്ന രാഷ്ട്രീയത്തിന്റെ പേരിലും, സ്റ്റേജ് പരിപാടികളിലെ വസ്ത്രധാരണത്തിന്റെ പേരിലുമെല്ലാം ഗൗരി ആക്രമണം നേരിട്ടിട്ടുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയ ആക്രമണങ്ങളൊന്നും ഗൗരിയുടെ രാഷ്ട്രീയത്തേയും സംഗീതത്തേയും തളര്‍ത്തിയിട്ടില്ല. ഓരോ ഷോകളിലും ഓരോ സ്‌റ്റേറ്റ്‌മെന്റുകളാക്കി മുന്നോട്ട് പോവുകയാണ് ഗൗരി ലക്ഷ്മി. ഇതിനിടെ ഇപ്പോഴിതാ തന്നെ പരിഹസിച്ചൊരാള്‍ക്ക് ഗൗരി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

തനിക്ക് പാടാനറിയില്ലെന്നും പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അജ്മാനില്‍ ജോലി നല്‍കാമെന്നും പറഞ്ഞയാള്‍ക്കാണ് ഗൗരി മറുപടി നല്‍കിയിരിക്കുന്നത്. തന്റെ വിഡിയോയ്ക്ക് ലഭിച്ച കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിരിക്കുകയാണ് ഗൗരി ലക്ഷ്മി. 'പാസ്‌പോര്‍ട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട്. ദയവ് ചെയ്ത് പാടല്ലേ, പ്ലീസ് ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദൈവം തന്നിട്ടില്ല. ഓക്കെ' എന്നായിരുന്നു കമന്റ്.

''എനിക്ക് തൊഴിലുണ്ടാക്കിത്തരാനുള്ള അനിയന്റെ താല്‍പര്യം എന്റെ ഉള്ളില്‍ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. എനിക്ക് നാട് വിട്ടു പോകണ്ട അനിയാ. എനിക്കിഷ്ടമുള്ള ജോലി ചെയ്ത് സന്തോഷമായിട്ട് ഞാന്‍ ജീവിച്ചോളാം. പിന്നെ ഇടയ്ക്ക് അന്യരാജ്യങ്ങളില്‍ പോവാനുള്ള അവസരവും എന്റെ തൊഴില്‍ എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് എങ്ങും പോകാന്‍ പറ്റാതെ ഇവിടെ ഞാന്‍ പെട്ട് കിടക്കുവാണ് എന്ന വ്യാധി അനിയന് വേണ്ട. അനിയനും അനിയന്റെ തൊഴില്‍ മേഖലയില്‍ സന്തുഷ്ടനാണെന്ന് വിചാരിക്കുന്നു. അപ്പോ ശരി. കാണാം'' എന്നാണ് അയാള്‍ക്ക് ഗൗരി നല്‍കിയ മറുപടി.

Gowry Lekshmi gives reply to a comment, who asked her to stop singing and offered a job in Ajman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 വര്‍ഷത്തെ തടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

'ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല'; ബസില്‍ സ്റ്റിക്കര്‍

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

SCROLL FOR NEXT