ജോയ് മാത്യു കാന്‍ റെഡ് കാര്‍പ്പറ്റില്‍  
Entertainment

'ജോയ് മാത്യു രണ്ടുപേരെ ഇല്ലാതാക്കി; റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം'

എന്നാല്‍, ജോയ് മാത്യുവോ? തനിക്കാണ് പ്രാധാന്യം എന്നു വരുത്താന്‍ അന്നത്തെ പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടായിരുന്ന രണ്ടു പേരെ നൈസായി ഒഴിവാക്കിയിരിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍ ചലച്ചിത്ര മേള റെഡ് കാര്‍പ്പറ്റിന്റെ അംഗീകാരം ലഭിച്ച മലയാളം ചിത്രം ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാനു'മായി ബന്ധപ്പെട്ട് ചിത്രത്തിലെ നടനും മലയാള സിനിമാ സംവിധായകനുമായ ജോയ് മാത്യു രണ്ട് പത്രങ്ങളിലെഴുതിയ ലേഖനങ്ങളില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരെ ഇല്ലാതാക്കിയെന്ന് സിനിമാ നിരൂപകന്‍ ജിപി രാമചന്ദ്രന്‍. അമ്മ അറിയാന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കോഴിക്കോട് സ്‌റ്റേറ്റ് ബാങ്കിലെ രഘു അര്‍ബുദം ബാധിച്ച് മരിച്ചെന്നാണ് ലേഖനത്തില്‍ ജോയ് മാത്യു എഴുതിയത്. എന്നാല്‍ അദ്ദേഹം അര്‍ബുദമൊന്നും ബാധിക്കാതെ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ടെന്ന് ജിപി രാമചന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'രണ്ടാമത്തേതാണ് അതിലേറെ സങ്കടം: അകാലത്തില്‍ ഒരു മുഴം കയറില്‍ ജീവിതത്തിനു തൂക്കുകയറിട്ട പരന്ന വായനക്കാരനായ ബാങ്ക് ജീവനക്കാരന്‍ രാമനാഥനെ എങ്ങനെ മറക്കും? എന്നാണ് ജോയ് മാത്യു 'വേദന'യോടെ ചോദിക്കുന്നത്. മറക്കാനാവില്ലെങ്കില്‍, കര്‍ണാടകയിലെ ഒരു വൃദ്ധ സദനത്തില്‍ ഇപ്പോഴും ജീവിക്കുന്ന രാമനാഥനെ ജോയ് മാത്യുവിന് കണ്ടെത്താനാകും. മൈസൂര്‍ വഴി ബംഗളൂരിലേക്കും മറ്റും പോകാറുള്ളതല്ലേ'- ജിപി രാമചന്ദ്രന്‍ കുറിപ്പില്‍ ചോദിക്കുന്നു.

'എന്നാല്‍, ജോയ് മാത്യുവോ? തനിക്കാണ് പ്രാധാന്യം എന്നു വരുത്താന്‍ അന്നത്തെ പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടായിരുന്ന രണ്ടു പേരെ നൈസായി ഒഴിവാക്കിയിരിക്കുന്നു. പാവങ്ങള്‍ ജീവിച്ചിരുന്നിട്ടും ജീവിച്ചിരിക്കുന്നില്ല എന്നാക്ഷേപിക്കപ്പെട്ടിരിക്കുന്നു. പൗരത്വം തന്നെ പ്രശ്നമായിത്തീര്‍ന്ന ഇന്ത്യയില്‍ ഇവരുടെ അസ്തിത്വ വിലാപങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി?' കുറിപ്പില്‍ പറയുന്നു. ജോയ് മാത്യു കാന്‍ മേളയുടെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം തന്നെ. ആശംസകള്‍. അഭിവാദ്യങ്ങളെന്നും ജിപി രാമചന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.

ജിപി രാമചന്ദ്രന്റെ കുറിപ്പ്

അവരൊക്കെ എവിടെ പോയി?

ജോയ് മാത്യു കാന്‍ മേളയുടെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം തന്നെ. ആശംസകള്‍. അഭിവാദ്യങ്ങള്‍.

എന്നാല്‍, അതു സംബന്ധമായി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഫുള്‍ പേജ് ലേഖനത്തില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരെ അദ്ദേഹം ഇല്ലാതാക്കിയിരിക്കുന്നു. ഇത് എപ്രകാരമാണ് മഹത്തായ കാര്യമാകുന്നത് എന്നു മാത്രം മനസ്സിലാവുന്നില്ല.

ഒന്ന്: ജോയ് മാത്യുവിന്റെ രേഖപ്പെടുത്തല്‍ പ്രകാരം -അകാലത്തില്‍ അര്‍ബുദത്തിന് കീഴടങ്ങേണ്ടിവന്ന കോഴിക്കോട് സ്‌റ്റേറ്റ് ബാങ്കിലെ രഘു - രഘു അര്‍ബുദമൊന്നും ബാധിക്കാതെ കോഴിക്കോട് നഗരത്തില്‍ തന്നെ ഉണ്ട്. ആരോടെങ്കിലും ഒന്നന്വേഷിച്ചാല്‍ അത് എളുപ്പത്തില്‍ അറിയാമായിരുന്നു. കാരണം, അതിവിപുലമായ സുഹൃദ് വൃന്ദമാണ് രഘുവിനും അക്കാലത്തെ സ്റ്റേറ്റ് ബാങ്കിലുണ്ടായിരുന്നവര്‍ക്കും ഉള്ളത്.

രണ്ടാമത്തേതാണ് അതിലേറെ സങ്കടം: അകാലത്തില്‍ ഒരു മുഴം കയറില്‍ ജീവിതത്തിനു തൂക്കുകയറിട്ട പരന്ന വായനക്കാരനായ ബാങ്ക് ജീവനക്കാരന്‍ രാമനാഥനെ എങ്ങനെ മറക്കും? എന്നാണ് ജോയ് മാത്യു "വേദന"യോടെ ചോദിക്കുന്നത്. മറക്കാനാവില്ലെങ്കില്‍, കര്‍ണാടകയിലെ ഒരു വൃദ്ധ സദനത്തില്‍ ഇപ്പോഴും ജീവിക്കുന്ന രാമനാഥനെ ജോയ് മാത്യുവിന് കണ്ടെത്താനാകും. മൈസൂര്‍ വഴി ബാംഗ്ലൂരേയ്ക്കും മറ്റും പോകാറുള്ളതല്ലേ.

അമ്മ അറിയാന്‍ - പ്രശസ്തിയും പ്രസക്തിയും എന്ന ലേഖനത്തില്‍ സി എസ് വെങ്കിടേശ്വരന്‍ എഴുതുന്നു: ഈ ചിത്രത്തിന്റെ നിര്‍മ്മാണ സാഹചര്യത്തെയും പ്രക്രിയയെയും സാമ്പത്തിക വശങ്ങളെയും ധനസമാഹരണ രീതികളെയും കുറിച്ച് വിശദമായ വിശകലനം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ മൂന്ന് പ്രധാന സംഗതികളെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്: അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണരീതിയും അതിനെ ചൂഴ്ന്നു നിന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളും. രണ്ട്, ആ ചിത്രത്തിന്റെ പ്രമേയധാരകളിലൊന്നായ സംഘം/സംഘചേതന എന്ന ആശയം. മൂന്നാമത്, കലയിലെയും കലാപ്രവര്‍ത്തനത്തിലെയും വിപ്ലവം/കലാപം (റാഡിക്കല്‍) എന്ന സങ്കല്‍പ്പം. ഈ മൂന്നു പ്രമേയങ്ങള്‍ക്കും ഇന്നത്തെ മാധ്യമാന്തരീക്ഷത്തിലും കലാപ്രയോഗങ്ങളെക്കുറിച്ചുള്ള ചിന്തകളിലും അതീവ പ്രസക്തിയുമുണ്ട് (ദേശാഭിമാനി വാരിക-31 മെയ് 2026)

ജനങ്ങള്‍, സംഘം, സംഘബോധം, സംഘചേതന എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്ക് ഈ അപൂര്‍വ്വമായ സിനിമയുടെ നിര്‍മ്മാണ-പ്രദര്‍ശന-പുനര്‍ പ്രദര്‍ശന സാഹചര്യങ്ങളിലൊക്കെ എന്തുമാത്രം പ്രാധാന്യമാണുള്ളത് എന്നാണ് ഒഡേസയില്‍ സജീവമായുണ്ടായിരുന്ന വെങ്കിടി പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍, ജോയ് മാത്യുവോ? തനിക്കാണ് പ്രാധാന്യം എന്നു വരുത്താന്‍ അന്നത്തെ പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടായിരുന്ന രണ്ടു പേരെ നൈസായി ഒഴിവാക്കിയിരിക്കുന്നു. പാവങ്ങള്‍ ജീവിച്ചിരുന്നിട്ടും ജീവിച്ചിരിക്കുന്നില്ല എന്നാക്ഷേപിക്കപ്പെട്ടിരിക്കുന്നു. പൗരത്വം തന്നെ പ്രശ്‌നമായിത്തീര്‍ന്ന ഇന്ത്യയില്‍ ഇവരുടെ അസ്തിത്വ വിലാപങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി?

രഘു, രാമനാഥന്‍ എന്നീ രണ്ടു പേരോടും ഞാന്‍, മലയാള ഭാഷ വായിക്കാനും എഴുതാനും അറിയുന്ന എല്ലാവര്‍ക്കും വേണ്ടി മാപ്പു ചോദിക്കുന്നു.

gp ramachandran against joy mathew article in 'amma ariyan'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

സൂപ്പര്‍ എല്‍ നിനോ: ദുരന്തങ്ങള്‍ പ്രവചിച്ച് വിദഗ്ദര്‍; ചുട്ടുപൊള്ളാന്‍ തയ്യാറെടുത്തോളൂ എന്ന് യുഎന്‍

20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ 'ഹാപ്പി' വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മൂക്ക'; ഹൃദ്യമായ കുറിപ്പുമായി ജോയ് മാത്യു

ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം

SCROLL FOR NEXT