'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മൂക്ക'; ഹൃദ്യമായ കുറിപ്പുമായി ജോയ് മാത്യു

സിനിമയുടെ മേക്കിങ്ങിനൊപ്പം നടന്റെ പ്രകടനവും കാനിലടക്കം കയ്യടികൾ വാരിക്കൂട്ടി.
Joy Mathew, Mammootty
Joy Mathew, Mammoottyഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

1986 ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് 'അമ്മ അറിയാൻ'. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും 'അമ്മ അറിയാൻ' പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടനും സംവിധായകനുമായി ജോയ് മാത്യുവാണ്. സിനിമയുടെ മേക്കിങ്ങിനൊപ്പം നടന്റെ പ്രകടനവും കാനിലടക്കം കയ്യടികൾ വാരിക്കൂട്ടി.

Joy Mathew, Mammootty
'അഞ്ച് മക്കളില്‍ ഞാനും പൊടിമോളും മാത്രമേ ജീവിച്ചിരിപ്പുള്ളൂ'; കുടുംബത്തെ പിടിച്ചുലച്ച മരണങ്ങളെക്കുറിച്ച് കലാരഞ്ജിനി

അമ്മ അറിയാൻ വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ഒരു സ്‌നേഹ സമ്മാനം കൂടി ജോയ് മാത്യുവിനെ തേടിയെത്തിയിരിക്കുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഒരു രംഗം മമ്മൂട്ടി 'കളറാക്കി' അയച്ചു കൊടുത്തിരിക്കുകയാണ്. 'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മൂക്ക' (ചിത്രം അമ്മ അറിയാൻ-1986) - എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Joy Mathew, Mammootty
'അതുവരെ ഹിറ്റുകളുടെ പരമ്പരയായിരുന്നു; ആ സിനിമയുടെ പരാജയം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല'

നിരവധി പേരാണ് പോസ്റ്റിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. കാൻ 2026 ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ എൻട്രിയായിരുന്നു അമ്മ അറിയാൻ. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4കെ റീസ്റ്റോറേഷൻ ചെയ്ത ചിത്രം മെയ് 16ന് കാനിൽ പ്രദർശിപ്പിച്ചു. നായകനായ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവർ കാനിൽ എത്തിയിരുന്നു.

Summary

Joy Mathew talks about Mammootty's love.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com