

തന്റെ പ്രിയപ്പെട്ടവരുടെ വിയോഗങ്ങളെക്കുറിച്ച് കലാരഞ്ജിനി. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ട കലാരഞ്ജിനിയ്ക്ക് എല്ലാം തന്റെ സഹോദരങ്ങളായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഇളയസഹോദരന്‍ ആത്മഹത്യ ചെയ്തു. കലയിലും ജീവിതത്തിലും കൂട്ടായിരുന്ന കല്‍പ്പനയേയും നഷ്ടമായി. ഈയ്യടുത്താണ് മറ്റൊരു സഹോദരനും മരണപ്പെട്ടത്.
അഞ്ച് സഹോദരങ്ങളില്‍ ഇപ്പോള്‍ താനും ഉര്‍വശിയും മാത്രമാണ് ജീവിച്ചിരിക്കുന്നത്. മരണങ്ങള്‍ എന്നും ഞങ്ങളുടെ കുടുംബത്തെ പിടിച്ചുലച്ചിട്ടുണ്ട്. മനോധൈര്യം കൊണ്ടുമാത്രമാണ് അതിനെയൊക്കെ തരണം ചെയ്തു പോന്നതെന്നാണ് കലാരഞ്ജിനി പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കലാരഞ്ജിനി മനസ് തുറന്നത്.
''ഞാന്‍ നായികയായി തുടങ്ങിയ സമയത്താണ് അച്ഛന്‍ അറ്റാക്ക് വന്ന് മരിക്കുന്നത്. രാവിലെ എല്ലാവരോടും സംസാരിച്ചിരുന്ന അച്ഛന്‍ വൈകുന്നേരം ആയപ്പോഴേക്കും പെട്ടെന്ന് മരണപ്പെടുന്നു. ഞങ്ങള്‍ അഞ്ച് മക്കളും അമ്മയും തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട അവസ്ഥ. അച്ഛന്‍ പോയപ്പോള്‍ വലിയ ശൂന്യതയായി. ഒരുപാട് സമയമെടുത്തു കരകയറാന്‍. പിന്നീട് ഇളയസഹോദരന്റെ ആത്മഹത്യ, എനിക്കവന്‍ മകന്‍ തന്നെയായിരുന്നു. കല്‍പ്പനയുടെ മരണവും താങ്ങാവുന്നതിലപ്പുറമായിരുന്നു. ഈയടുത്താണ് മറ്റൊരു സഹോദരന്‍ മരണപ്പെട്ടത്. മോഹിനിയാട്ടം കാണാന്‍ അവന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. മരണങ്ങള്‍ എന്നും ഞങ്ങളുടെ കുടുംബത്തെ പിടിച്ചുലച്ചിട്ടുണ്ട്. മനോധൈര്യം കൊണ്ടുമാത്രമാണ് അതിനെയൊക്കെ തരണം ചെയ്തു പോന്നത്.'' കലാരഞ്ജിനി പറയുന്നു.
''കൂടപ്പിറപ്പുകളെ ഞാന്‍ പേര് വിളിക്കാറില്ല. മക്കളേ എന്നെ വിളിക്കൂ. അവര്‍ കഴിഞ്ഞിട്ടേ മക്കള്‍ പോലുമുള്ളൂ. ഞങ്ങള്‍ അഞ്ച് മക്കളാണ്. ഞാനാണ് മൂത്തത്. അതില്‍ ഞാനും പൊടിമോളും മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അത്തരം നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്. നികത്താന്‍ സാധിക്കില്ല. ആദ്യ സിനിമയില്‍ കാമറ എന്താണെന്ന് പോലുമറിയാതെ നില്‍ക്കുന്ന എന്നെ കല്‍പ്പനയാണ് പ്രോത്സാഹിപ്പിച്ചത്. പെട്ടെന്നാണ് അവളെ നഷ്ടമായത്. ഇളയ സഹോദരന്റെ ഓര്‍മയ്ക്കാണ് മകന് പ്രിന്‍സ് എന്ന് പേരിട്ടത്.'' എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates