Grace Antony ഇൻസ്റ്റ​ഗ്രാം
Entertainment

'ആരാണ് നിങ്ങളുടെ പ്രചോദനം ?', ട്രാൻസ്ഫർമേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ​ഗ്രേസ് ആന്റണി

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ​ഗ്രേസിന്റെ ഈ ട്രാൻസ്ഫർമേഷൻ വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആരോ​ഗ്യത്തോടെ ഫിറ്റായി ഇരിക്കാൻ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന് കഠിനാധ്വാനവും അർപ്പണബോധവുമുണ്ടാകണമെന്ന് അടിവരയിട്ട് പറയുകയാണ് നടി ​ഗ്രേസ് ആന്റണി ഇപ്പോൾ. മാസങ്ങൾ നീണ്ട തന്റെ ശാരീരിക മാറ്റത്തിന്റെ കഠിനമായ യാത്ര ചുരുങ്ങിയ സെക്കൻഡുകൾക്കുള്ളിൽ കോർത്തിണക്കിയ ഒരു വിഡിയോയിലൂടെയാണ് ​ഗ്രേസ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

‘മാസങ്ങളുടെ കഠിനാധ്വാനം ചില സെക്കൻഡുകളിൽ’ എന്ന അടിക്കുറിപ്പോടെയാണ് താരം ജിമ്മിലെ വർക്കൗട്ട് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേസ് പങ്കുവച്ച വിഡിയോയിൽ ഏറെ ശ്രദ്ധേയമായത് താരം നൽകിയ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ്. ‘ആരാണ് നിങ്ങളുടെ പ്രചോദനം ?’ എന്ന ചോദ്യത്തിന് ‘ഞാൻ തന്നെ!’ എന്നാണ് ഗ്രേസ് നൽകിയ ഉത്തരം.

ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട ഒരു ഘട്ടത്തിൽ നിന്നാണ് തന്റെ മനക്കരുത്ത് കൊണ്ട് നൃത്തത്തിലേക്കും പൂർണ ഫിറ്റ്നസിലേക്കും തിരിച്ചെത്തിയത് എന്ന് ഗ്രേസ് ആന്റണി പറഞ്ഞിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ​ഗ്രേസിന്റെ ഈ ട്രാൻസ്ഫർമേഷൻ വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

ഇപ്പോൾ നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമാണെന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം ​ഗ്രേസിന്റെ ഈ മാറ്റത്തിന് പിന്നിൽ വ്യക്തിഗത ട്രെയിനർ അലി ഷിഫാസിന്റെ കർശനമായ മാർഗ നിർദ്ദേശവുമുണ്ടായിരുന്നു. 80 കിലോ ആയിരുന്ന തന്റെ ശരീരഭാരം 65 കിലോയായി കുറഞ്ഞുവെന്നാണ് ​ഗ്രേസ് ആരാധകരുമായി പങ്കുവച്ചത്.

Grace Antony share her weight loss journey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

Kerala Budget 2026: ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

'സ്പിരിച്വാലിറ്റി ഓരോരുത്തർക്കും ഓരോന്നാണ്, അതൊരു കൂടിച്ചേരലാണ്; എന്നെ സംബന്ധിച്ച് ഒന്നുമില്ലായ്മയാണ്'

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി