ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

തന്റെ പെണ്ണിനെ രക്ഷിക്കാൻ 'മിന്നൽ മുരളി'യായി വരൻ; വൈറലായി 'മിന്നൽ' സേവ് ദി ഡേറ്റ്; വിഡിയോ

ചിത്രത്തിന്റെ തീമിൽ പുറത്തിറങ്ങിയ വെഡ്ഡിങ് സേവ് ദി ഡേറ്റാണ് ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന മിന്നൽ മുരളി ഇന്ന് റിലീസാവുകയാണ്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് എത്തുന്നത്. ടൊവിനോയുടെ മിന്നൽ മുരളി എത്തുന്നതിനു മുൻപേ സോഷ്യൽ മീഡിയ കീഴടക്കുകയാണ് മറ്റൊരു മിന്നൽ മുരളി. ചിത്രത്തിന്റെ തീമിൽ പുറത്തിറങ്ങിയ വെഡ്ഡിങ് സേവ് ദി ഡേറ്റാണ് ശ്രദ്ധ നേടുന്നത്. 

സേവ് ദി ഡേറ്റ് വൈറൽ

ജനുവരി 23 ന് വിവാഹിതരാകാൻ പോകുന്ന അമൽ–അഞ്ജു ജോഡികളുടേതാണ് മിന്നൽ സേവ് ദി ഡേറ്റ്. വിഡിയോയിൽ മിന്നൽ മുരളി കോസ്റ്റ്യൂമിലാണ് അമലിനെ കാണുന്നത്. കള്ളന്മാരിൽ നിന്നും അപകടത്തിൽ നിന്നുമെല്ലാം തന്റെ പെണ്ണിനെ രക്ഷിക്കാൻ പാഞ്ഞെത്തുന്ന മിന്നൽ മുരളിയെയാണ് വിഡിയോയിൽ കാണുന്നത്. ‘ഒരു മിന്നൽ സേവ് ദേ ഡേറ്റ്’ എന്ന അടിക്കുറിപ്പിൽ പുറത്തിറങ്ങിയ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

ആത്രെയ വെഡിങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് മിന്നൽ സേവ് ദ് ഡേറ്റ് പുറത്തിറക്കിയത്. മാക്സിലെ അസിസ്റ്റന്റ് മാനേജരാണ് വരൻ അമൽ. വധു അഞ്ജു സിവിൽ എൻജിനീയറാണ്. നിതിൻ റോയ് ആണ് വിഡിയോ പകർത്തിയത്  എഡിറ്റ് ചെയ്തത് ഗോകുൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്