ഗുണ റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി എക്സ്
Entertainment

പകർപ്പവകാശ നിയമം ലംഘിച്ചു; 'ഗുണ' റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ജൂലൈ 22 നുള്ളിൽ കേസിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പകർപ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് ഗുണയുടെ റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ചിത്രത്തിന്റെ റീ-റിലാസ് താൽക്കാലികമായി തടഞ്ഞത്. പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയും ചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. കേസിൽ വിശദീകരണം നൽകാൻ ഇരു കമ്പനികൾക്കും കോടതി നോട്ടീസ് അയച്ചു. ജൂലൈ 22 നുള്ളിൽ കേസിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമകൾക്കുള്ള ധനസഹായം, നിർമാണം, പകർപ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് താൻ നടത്തുന്നതെന്നും ഗുണയടക്കമുള്ള പത്ത് തമിഴ് ചിത്രങ്ങളുടെ ഫിലിം നെഗറ്റീവിന്റെ പൂർണഅവകാശം താൻ നേടിയിട്ടുണ്ടെന്നും ഘനശ്യാം ഹോംദേവ് കോടതിൽ അറിയിച്ചു.

കമലഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ​ഗുണ 1991ലാണ് പുറത്തിറങ്ങിയത്. മലയാള സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ഹിറ്റായതോടെയാണ് ​ഗുണ വീണ്ട ചർച്ചയായത്. ഇളയരാജ ഒരുക്കിയ ‘കൺമണി അൻപോട്’ എന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിൽ ചിത്രം വൻവിജയം നേടിയതോടെയാണ് ‘ഗുണ’ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്‌. ‘കൺമണി അൻപോട്’ എന്നഗാനം മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചത് തന്റെ അനുമതിയോടെയല്ലെന്നു പറഞ്ഞ് നേരത്തേ ഇളയരാജയും രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

SCROLL FOR NEXT