GV Prakash 
Entertainment

'ഞങ്ങള്‍ ഇപ്പോഴും കൂട്ടുകാര്‍, മകളെ ഒരുമിച്ച് വളര്‍ത്താന്‍ സാധിക്കുന്നത് അതിനാല്‍'; മുന്‍ഭാര്യ സൈന്ധവിയെക്കുറിച്ച് ജി.വി പ്രകാശ്

2024 ല്‍ 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും പിരിയുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിവാഹ ശേഷവും മുന്‍ഭാര്യയുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നതിനെതിരെ സംഗീത സംവിധായകന്‍ ജി.വി പ്രകാശ്. മുന്‍ ഭാര്യ സൈന്ധവിയുമൊത്ത് മകള്‍ അന്‍വിയെ കോ-പാരന്റിങ് ചെയ്യുന്നതിനെക്കുറിച്ചും ജി.വി പ്രകാശ് സംസാരിക്കുന്നു. ഗലാട്ട പ്ലസിന് വേണ്ടി ഗായിക ശിവാംഗിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജി.വി പ്രകാശ് മനസ് തുറന്നത്.

''സൈന്ധവിയും അന്‍വിയും എനിക്ക് ഏറെ സ്‌പെഷ്യലാണ്. സൈന്ധവിയും ഞാനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ഇപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞാണ് കഴിയുന്നത്. വിവാഹമോചിതരാണ്. പക്ഷെ അവള്‍ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. അന്‍വി എന്റെ ശരീരത്തിന്റെ ആത്മാവാണ്. ഞങ്ങള്‍ക്കിടയിലുള്ള ബോണ്ടിങ് കാരണമാണ് ഞങ്ങള്‍ കോ-പാരന്റിങ് ചെയ്യുന്നത്. അന്‍വി വളരെ വളരെ സ്‌പെഷ്യലാണ് എനിക്ക്.'' ജി.വി പ്രകാശ് പറയുന്നു.

''ആ സൗഹൃദം വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ സൗഹൃദം എന്നുമുണ്ടാകും. ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമുണ്ട്. ആത്മാഭിമാനത്തോടെ തന്നെയാണ് കോ-പാരന്റിങ് ചെയ്യുന്നത്.'' എന്നും ജി.വി പ്രകാശ് പറയുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ജി.വി പ്രകാശും സൈന്ധവിയും. ഇരുവരും ഈയ്യടുത്താണ് വിവാഹ മോചിതരായത്. തുടര്‍ന്നും ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു.

2013 ലാണ് 12 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിക്കുന്നത്. 2020 ലാണ് മകള്‍ അന്‍വിയുടെ ജനനം. എന്നാല്‍ 2024 ല്‍ 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും പിരിയുകയായിരുന്നു.

GV Prakash about his friendship with ex-wife Saindhavi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ