'ഡിസ്‌കാല്‍ക്കുലിയ' എന്ന പഠന വൈകല്യമുണ്ട്, കണക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തി താര സുതാരിയ

യഷ് നായകനായ ടോക്‌സിക്കിലാണ് താര ഒടുവിലായി അഭിനയിച്ചത്
Tara Sutaria
Tara Sutaria
Updated on
1 min read

തനിക്ക് ഡിസ്‌കാല്‍ക്കുലിയ എന്ന പഠന വൈകല്യമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി താര സുതാരിയ. അതു കാരണം തനിക്ക് സംഖ്യകളും കണക്കും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് താരം പറയുന്നത്. ഈ അവസ്ഥ കാരണം തന്റെ സാമ്പത്തിക കണക്കുകളെല്ലാം നോക്കുന്നത് അച്ഛനും അക്കൗണ്ട്‌സ് ടീമുമാണെന്നും താര സുതാരിയ പറയുന്നു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

''എനിക്ക് ഭാഗ്യമുണ്ട്. കാരണം എന്റെ അച്ഛനാണ് സാമ്പത്തിക വിഷയത്തില്‍ എന്നെ സഹായിക്കുന്നത്. നിങ്ങളുടെ ബാങ്കിങ് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീയെന്ന നിലയില്‍ സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷെ എനിക്കൊരു പഠനവൈകല്യമുണ്ട്'' താരം പറയുന്നു.

''എനിക്ക് കണക്ക് പഠിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഡിസ്‌കാല്‍ക്കുലിയ എന്നാണ് അതിന്റെ പേര്. എത്ര ശ്രമിച്ചാലും എനിക്ക് തെറ്റ് വരും. അതിനാല്‍ എനിക്ക് എന്റെ ടീമിനെ ആവശ്യമാണ്. എന്റെ അക്കൗണ്ട്‌സ് ടീമാണ് എല്ലാം നോക്കുന്നത്'' താരം പറയുന്നു. പൊതുവെ മാത്ത് ഡിസ്ലെക്‌സിയ എന്ന് വിളിക്കാറുണ്ടെങ്കിലും ഡിസ്‌ലെക്‌സിയയും ഡിസ്‌കാല്‍ക്കുലിയയും രണ്ടാണ്. കണക്കുകളും നമ്പറുപയോഗിച്ചുള്ള കാര്യങ്ങളും മനസിലാക്കാനും പഠിക്കാനും ചെയ്യാനുമുള്ള ബുദ്ധിമുട്ടാണ് ഡിസ്‌കാല്‍ക്കുലിയ.

ഈ അവസ്ഥയുണ്ടെങ്കിലും തനിക്ക് പണം നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് താര പറയുന്നത്. നിക്ഷേപത്തില്‍ അറിവുള്ള സുഹൃത്തുക്കളുമായും വിദഗ്ധരുമായി സംസാരിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. റിയല്‍ എസ്റ്റേറ്റിലാണ് താരത്തിന് നിക്ഷേപമുള്ളത്. യഷ് നായകനായ ടോക്‌സിക്കിലാണ് താര ഒടുവിലായി അഭിനയിച്ചത്. ഗീതു മോഹന്‍ദാസ് ഒരുക്കിയ ചിത്രത്തില്‍ കിയാര അദ്വാനി, നയന്‍താര, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയവരുമുണ്ട്.

Tara Sutaria
എന്റെ ടെന്‍ഷന്‍ കണ്ട് ഉമ്മച്ചിയ്ക്ക് അറ്റാക്ക് വന്നു; ആര്‍ഡിഎക്‌സിന്റെ റിലീസിന് വീടണമെന്ന് ഡോക്ടറോട് കരഞ്ഞു പറഞ്ഞു: നഹാസ് ഹിദായത്ത്
Tara Sutaria
'ഖലീഫയിലെ 'സ്വപ്‌ന സുരേഷ്'; ആ രംഗം കാരണമാണ് ഡീഗ്രേഡിങ് കിട്ടുന്നത്'; കമന്റുകള്‍ക്ക് മറുപടിയുമായി സനൂജ
Tara Sutaria
അഹാന-നിമിഷ് വിവാഹം സെപ്തംബര്‍ 13ന്? 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം; വേദിയും പുറത്ത്!
Summary

Tara Sutaria opens about her Dyscalculia. She is having trouble with understanding maths and numbers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com