അഹാന-നിമിഷ് വിവാഹം സെപ്തംബര്‍ 13ന്? 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം; വേദിയും പുറത്ത്!

'എന്റെ തങ്കമാന പയ്യനെക്കുറിച്ച് ചിന്തിച്ചു നില്‍ക്കുന്നു'
Ahaana Krishna
Ahaana Krishna
Updated on
2 min read

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന കരിയര്‍ ആരംഭിക്കുന്നത് ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അഭിനേത്രി എന്നതിലുപരിയായി സോഷ്യല്‍ മീഡിയ താരമാണ് അഹാനയിന്ന്. താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. അഹാനയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അഹാനയുടെ വിവാഹം കഴിഞ്ഞ കുറേ നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ഛായാഗ്രാഹകന്‍ നിമിഷ് രവിയും അഹാനയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്രണയ വാര്‍ത്തകളോട് നിമിഷും അഹാനയും ഇതുവരേയും പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും അഹാനയുടെ പിതാവ് കൃഷ്ണ കുമാര്‍ ഇക്കാരം പറയാതെ പറഞ്ഞിരുന്നു.

അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും അതിന് താഴെ വന്ന ചില കമന്റുകളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കറുത്ത സല്‍വാര്‍ ധരിച്ചുള്ള തന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ''എന്റെ തങ്കമാന പയ്യനെക്കുറിച്ച് ചിന്തിച്ചു നില്‍ക്കുന്നു'' എന്നാണ് ചിത്രങ്ങള്‍ക്ക് അഹാന നല്‍കിയ അടിക്കുറിപ്പ്. പിന്നാലെ ഈ തങ്കമാന പയ്യന്‍ നിമിഷ് അല്ലേ എന്ന് ചോദിച്ച് ആരാധകരുമെത്തി. ഇതിനിടെ പൂമ്പാറ്റയുടെ ഇമോജി കമന്റ് ചെയ്ത് നിമിഷുമെത്തി.

എന്നാല്‍ ഒരു ആരാധകന്റെ കമന്റ് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയത്. 'സെപ്തംബര്‍ 13 നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം' എന്നായിരുന്നു കമന്റ്. ഈ കമന്റ് അധിവേഗം ചര്‍ച്ചയായി മാറി. നിമിഷും അഹാനയും സെപ്തംബര്‍ 13 ന് വിവാഹിതരാവുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ അഹാന ഈ കമന്റ് ഡിലീറ്റാക്കി. വീണ്ടും അയാള്‍ ഇക്കാര്യം കമന്റ് ചെയ്തതോടെ അക്കൗണ്ട് തന്നെ ബ്ലോക്ക് ആക്കുകയായിരുന്നു അഹാന.

എങ്കിലും അഹാനയുടെ പോസ്റ്റും ഡിലീറ്റാക്കിയ കമന്റുമൊക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം വിവാഹം വരെ എത്തിയിട്ടും എന്തുകൊണ്ടാണ് അഹാനയും നിമിഷും ഇതുവരേയും പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കാത്തതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അതേസമയം അത് അവരുടെ സ്വകാര്യതയാണെന്നും അതിനെ മാനിക്കണമെന്നും മറ്റ് ചിലര്‍ വാദിക്കുന്നു.

ഇതിനിടെ താര വിവാഹം നടക്കുക താജ് കോവളത്തു വച്ചായിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമായിരിക്കുമെന്നും ചിലര്‍ പറയുന്നു. ഇതൊന്നും പക്ഷെ സ്ഥിരീകരിക്കുകയോ താരങ്ങള്‍ വാര്‍ത്തകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന കൃഷ്ണ കുമാറിന്റെ കുടുംബം അഹാനയുടെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Ahaana Krishna
രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്, ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്
Ahaana Krishna
യുകെയില്‍ ലൊക്കേഷന്‍ കാണുന്നതിനിടെയാണ് പ്രേമലു 2 നടക്കില്ലെന്ന് പറയുന്നത്, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്റ്റേജ്: എഡിറ്റര്‍ ആകാശ് ജോസഫ്
Ahaana Krishna
ആവേശമായി 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവൻ്റ്; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന്
Summary

Ahaana Krishna and Nimish Ravi are reportedly getting married on September 13. A comment from her latest post gets all the attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Krishna
Ahaana Krishna
Krishna Kumar, Ahaana
Sindhu Krishna, Ahaana Krishna
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com