'ഖലീഫയിലെ 'സ്വപ്‌ന സുരേഷ്'; ആ രംഗം കാരണമാണ് ഡീഗ്രേഡിങ് കിട്ടുന്നത്'; കമന്റുകള്‍ക്ക് മറുപടിയുമായി സനൂജ

ഈ സീനൊക്കെ റിമൂവ് ചെയ്തിട്ട്, എമ്പുരാന്റെ കാര്യത്തില്‍ ചെയ്തതുപോലെ എന്തെങ്കിലും ചെയ്യുമോ?'' എന്ന് വരെ ഞാന്‍ ചിന്തിച്ചുപോയി
Sanuja Somanath
Sanuja Somanath
Updated on
2 min read

ഓണക്കാലത്ത് തിയേറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി സനൂജ സോമനാഥ്. ഒന്നോ രണ്ടോ സീനുകളുടെ പേരില്‍ സിനിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് നല്ല കാര്യമല്ലെന്നാണ് സനൂജ പറയുന്നത്. ചിത്രത്തില്‍ സ്വപ്‌ന സുരേഷുമായി സാദൃശ്യമുള്ള കഥാപാത്രത്തെയാണ് സനൂജ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സനൂജയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

ഖലീഫയെക്കുറിച്ച് ഒരു ചെറിയ കാര്യം പറയണമെന്ന് തോന്നി.ഈ സിനിമയില്‍ എനിക്ക് ഒരു ചെറിയ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു. സിനിമയില്‍ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒരു പേര് നല്‍കിയിട്ടില്ല. പക്ഷേ സ്‌ക്രിപ്റ്റില്‍ ഒരു പേര് ഉണ്ടായിരുന്നു. അങ്ങനെ ഒരു പേര് സിനിമയില്‍ വെളിപ്പെടുത്താതെ തന്നെ ഇരിക്കുന്നതില്‍ ഒരു രസമുണ്ട് എന്ന് തോന്നുന്നു. പക്ഷേ സിനിമ കണ്ട പലരും ആ കഥാപാത്രം ആരാണെന്ന് അവരുടെ രീതിയില്‍ മനസ്സിലാക്കിയിട്ടുമുണ്ട്. പേര് കൊടുത്തിട്ടില്ലെങ്കിലും, കഥാപാത്രത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. പക്ഷേ ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്.

ഒന്നുരണ്ട് റീല്‍സുകളില്‍ സിനിമയിലെ ക്ലിപ്പുകള്‍ സ്‌പ്രെഡ് ആയതിനു ശേഷം ഒരുപാട് കമന്റുകള്‍ കണ്ടു അതില്‍ ''വെറുതെയല്ല ഈ സിനിമയ്ക്ക് ഡീഗ്രേഡേഷന്‍ വരുന്നത്, ഈ ഒരു പ്രത്യേക സീന്‍ കാരണമാണ് ഇത്രയും ഡീഗ്രേഡിങ്' എന്നൊക്കെയുള്ള കമന്റുകള്‍. പാര്‍ട്ടിക്കാര്‍ ചേരി തിരിഞ്ഞു ഡീഗ്രേഡ് ചെയ്യുകയാണ് എന്ന അര്‍ത്ഥത്തില്‍ സത്യത്തില്‍ അത് കണ്ടപ്പോള്‍ ചെറിയൊരു വിഷമം തോന്നി.

നമ്മള്‍ ചെയ്യുന്ന സിനിമകള്‍ നല്ല രീതിയില്‍ പോകണം, ആളുകള്‍ കാണണം, നല്ല റീച്ച് കിട്ടണം എന്നൊക്കെ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതുപോലെ തന്നെ സിനിമയെക്കുറിച്ച് ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനും പൂര്‍ണ്ണ അവകാശമുണ്ട്. ഒരാള്‍ക്ക് സിനിമ ഇഷ്ടപ്പെടാം, മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം. ഒരാളുടെ പ്രതീക്ഷ മീറ്റ് ചെയ്തിരിക്കാം, മറ്റൊരാളുടേത് മീറ്റ് ചെയ്തിരിക്കില്ല. അതില്‍ ഞാന്‍ തര്‍ക്കിക്കാന്‍ വരുന്നില്ല. ഓരോരുത്തരുടെയും ടേസ്റ്റ്, പ്രതീക്ഷ, സിനിമയെ കാണുന്ന രീതി അതെല്ലാം വ്യക്തിപരമാണ്.

പക്ഷേ, രണ്ടോ മൂന്നോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍ വരുന്ന ഒന്നോ രണ്ടോ സീനുകളുടെ പേരില്‍ മാത്രം ഒരു സിനിമയെ മനപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്യുന്നത് അത്ര നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നില്ല. ഒരു ഘട്ടത്തില്‍, ''ഇനി ഈ സീനൊക്കെ റിമൂവ് ചെയ്തിട്ട്, എമ്പുരാന്റെ കാര്യത്തില്‍ ചെയ്തതുപോലെ എന്തെങ്കിലും ചെയ്യുമോ?'' എന്ന് വരെ ഞാന്‍ ചിന്തിച്ചുപോയി. എന്തായാലും, ഗലീഫ ഒരു ആക്ഷന്‍, സ്വാഗ് സിനിമയാണ് എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല. അതിന്റെ രീതിയില്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്.

ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും അഭിപ്രായം. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ സിനിമയെ സിനിമയായി കാണുക എന്നൊരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ. സിനിമയില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെങ്കില്‍, അതിനെക്കുറിച്ച് പറയാനുള്ളത് ഉണ്ടെങ്കില്‍, അതും സിനിമയുടെ ഭാഗമായിത്തന്നെ ഉള്‍ക്കൊണ്ട് കാണുക. ഇഷ്ടപ്പെടാം, വിമര്‍ശിക്കാം, അഭിപ്രായം പറയാം... പക്ഷേ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് ഒഴിവാക്കാം. അത്രയേ പറയാനുള്ളൂ. ഖലീഫയെ കണ്ട എല്ലാവര്‍ക്കും നന്ദി. സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തുതന്നെയായാലും, അത് തുറന്ന് പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.

Sanuja Somanath
അഹാന-നിമിഷ് വിവാഹം സെപ്തംബര്‍ 13ന്? 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം; വേദിയും പുറത്ത്!
Sanuja Somanath
രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്, ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്
Sanuja Somanath
യുകെയില്‍ ലൊക്കേഷന്‍ കാണുന്നതിനിടെയാണ് പ്രേമലു 2 നടക്കില്ലെന്ന് പറയുന്നത്, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്റ്റേജ്: എഡിറ്റര്‍ ആകാശ് ജോസഫ്
Summary

Sanuja Somanath gives reply to social media comments against her scene in the movie Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com