Kattalan ഇൻസ്റ്റ​ഗ്രാം
Entertainment

'ആന ചിന്നം വിളിക്കാനെങ്കിലും വായ തുറന്നു, ഹനാൻ ഷായ്ക്ക് അതുമില്ല'; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളൻ'

'ആനയ്ക്കും ഹനാൻ ഷായ്ക്കും ഡയലോ​ഗ് ഇല്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വൻ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശയിലാഴ്ത്തിയ പടമാണ് 'കാട്ടാളൻ'. നവാ​ഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ ആന്റണി വർ​ഗീസ് പെപ്പെ ആണ് നായകനായെത്തിയത്. വലിയ താരനിരയും ടെക്നിക്കൽ ക്രൂവും ഉണ്ടായിട്ടു പോലും ചിത്രത്തിന് ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാനായില്ല.

കാട്ടാളന്റെ കഥയിലുള്ള പോരായ്മയാണ് ചിത്രത്തെ മുഴുവൻ ബാധിച്ചത് എന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ പല രം​ഗങ്ങളും ഇതിനോടകം തന്നെ ട്രോളൻമാർ ഏറ്റെടുത്തിട്ടുണ്ട്. അതിലൊന്ന് സംവിധായകൻ ലോകേഷ് കനകരാജിന്റെ അതിഥി വേഷമായിരുന്നു. ഇപ്പോഴിതാ മറ്റൊരു കഥാപാത്രവും ട്രോളുകൾക്ക് ഇരയായിരിക്കുകയാണ്.

പാട്ടുകാരൻ ഹനാൻ ഷായുടെ കഥാപാത്രമാണിപ്പോൾ ട്രോളുകളിൽ നിറയുന്നത്. ഹനാൻ ഷായുടെ ബി​ഗ് സ്ക്രീൻ എൻട്രി എന്ന നിലയിൽ വൻ ഹൈപ്പ് ആയിരുന്നു ആദ്യം കിട്ടിയിരുന്നത്. എന്നാൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഹനാൻ ഷായ്ക്ക് ഒരു ഡയലോ​ഗ് പോലും സംവിധായകൻ നൽകിയിട്ടില്ല.

നായകന്റെ വലംകൈ ആയ മാലിക് എന്ന കഥാപാത്രമായാണ് ഹനാൻ കാട്ടാളനിലെത്തിയത്. ഒരു ഡയലോ​ഗ് എങ്കിലും ഹനാന് കൊടുക്കാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 'ജയസൂര്യയ്ക്ക് ശേഷം ആദ്യ സിനിമയിൽ ഊമയായി അഭിനയിച്ച നടൻ എന്ന ടാ​ഗ് ഇനി ഹനാൻ ഷായ്ക്ക് സ്വന്തം' എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ഭൂരിഭാ​ഗം കമന്റും.

'ആനയ്ക്കും ഹനാൻ ഷായ്ക്കും ഡയലോ​ഗ് ഇല്ല', 'ആന ചിന്നം വിളിക്കാനെങ്കിലും വായ തുറന്നു, ഹനാന് അതുമുണ്ടായില്ല', 'ഒരു പാട്ടിന്റെ രണ്ട് വരി പാടിക്കുകയെങ്കിലും ചെയ്യാമായിരുന്നു', 'ആദ്യത്തെ സിനിമയിൽ സംസാരിക്കാതെ അഭിനയിച്ച നടൻമാർ - ജയസൂര്യ, ഹനാൻ ഷാ'- എന്നൊക്കെയാണ് സിനിമ കണ്ട പലരും സോഷ്യൽ മീ‍ഡിയയിൽ കുറിച്ചിരിക്കുന്നത്.

അതേസമയം ഡയലോ​ഗ് ഇല്ലെങ്കിലും ഹനാൻ ഷായുടെ അഭിനയം മികച്ചതാണ് എന്ന് പറയുന്നവരും കുറവല്ല. ചിത്രത്തിലുട നീളം മാസ് ആറ്റിറ്റ്യൂഡ് നിലനിർത്താൻ ഹനാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ദുഷാര വിജയൻ, പാർത്ഥ് തിവാരി, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Hanan Shaah get trolled after Kattalan movie release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

സാരി ഉടുക്കാനാണോ ഇത്ര പാട്! അതങ്ങനെ സ്റ്റൈല്‍ ആക്കി, സ്റ്റൈല്‍ ആക്കി ക്ലെയര്‍ കയറിപ്പോയ വഴികള്‍

എണ്ണവില കുത്തനെ ഇടിഞ്ഞു, 91 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ? പ്രതീക്ഷയോടെ രാജ്യം

ബീഫും കോഴിയും താറാവും മുട്ടയുമെല്ലാം വാങ്ങി; കാശ് നല്‍കാതെ മുങ്ങി; ജോജു-ആഷിഖ് അബു ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിനെതിരെ വ്യാപാരികള്‍

ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം 'സീ'യ്ക്ക്?; 300 കോടിയുടെ വമ്പൻ ഡീൽ, പ്രഖ്യാപനം ഉടൻ

SCROLL FOR NEXT