Happy Be Happy Re- Release  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ 'ഹാപ്പി' വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അന്യഭാഷ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അർജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്.

4കെ അൾട്ര ഇംപാക്റ്റ് ആയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തപ്രചരണം: പി ശിവപ്രസാദ്.

Allu Arjun starrer Happy Be Happy Re- Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍

'മോശമായ രീതിയിൽ അവരെന്റെ ഫോട്ടോകളെടുത്തു, പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി'; തുറന്ന് പറഞ്ഞ് ബിപാഷ ബസു

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി; സാമൂഹ്യ നീതിയും ക്ഷേമപദ്ധതികളും മുഖ്യ അജണ്ട

'തങ്കമാന പയ്യൻ'; സെൻസേഷണലാകുന്ന സായി അഭ്യങ്കറിന്റെ രധിമാ

തൃശൂര്‍ പാതിരി ഗഡീസ്, ഷെപേര്‍ഡ്‌സ് ഇലവന്‍, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ്, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി...; 'കത്തനാര്‍ ലീഗി'നൊരുങ്ങി വൈദികര്‍