പവൻ കല്യാൺ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഹരി ഹര വീര മല്ലു പാർട്ട് 1. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ എം രത്നം അവതരിപ്പിക്കുകയും എ ദയാകർ റാവു നിർമിക്കുകയും ചെയ്ത ഈ ചിത്രം 2025 ജൂലൈ 24ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. വിമത യോദ്ധാവായ വീര മല്ലുവായാണ് പവൻ കല്യാൺ ചിത്രത്തിലെത്തുന്നത്. ഔറംഗസേബായാണ് ചിത്രത്തിൽ ബോബി ഡിയോൾ എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
നിധി അഗർവാളാണ് ചിത്രത്തിലെ നായിക. എം എം കീരവാണി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 'ഭീംല നായക്' ആയിരുന്നു ഒടുവില്‍ പവൻ കല്യാണിന്റേതായി പ്രദർശനത്തിനെത്തിയ ചിത്രം.
അതേസമയം ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ ഇന്ന് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ആരാധകരുടെ വൻ തള്ളിക്കയറ്റം കാരണം സിനിമയുടെ അണിയറപ്രവർത്തകർ പരിപാടി ഒഴിവാക്കുകയായിരുന്നു.
Actor Pawan Kalyan starrer Hari Hara Veera Mallu movie trailer out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates