Hari Hara Veera Mallu ഇൻസ്റ്റ​ഗ്രാം
Entertainment

ബോക്സോഫീസിൽ തിളങ്ങിയില്ല! ഒരു മാസം തികയുന്നതിന് മുൻപേ ഒടിടിയിലും; ഹരി ഹര വീര മല്ലു എവിടെ കാണാം

ഇപ്പോഴിതാ ഒരു മാസത്തിനുള്ളിൽ തന്നെ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

പവൻ കല്യാൺ നായകനായെത്തിയ ബി​ഗ് ബജറ്റ് ചിത്രമാണ് ഹരി ഹര വീര മല്ലു. കഴിഞ്ഞ മാസം 24 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സോഫീസിൽ തിളങ്ങാനായില്ല. ഇപ്പോഴിതാ ഒരു മാസത്തിനുള്ളിൽ തന്നെ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.

ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. കൃഷ്, ജ്യോതി കൃഷ്ണ എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ഡിയോൾ, നിധി അ​ഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് 84.3 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ആ​ഗോളത്തലത്തിൽ 113.85 കോടിയാണ് ചിത്രം നേടിയത്.

കോഹിനൂർ രത്നം വീണ്ടെടുക്കാനായി വീര മല്ലു ഗോൽക്കൊണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. വിമത യോദ്ധാവായ വീര മല്ലുവായാണ് പവൻ കല്യാൺ ചിത്രത്തിലെത്തിയത്. ഔറംഗസേബായി ബോബി ഡിയോളുമെത്തി. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രമെത്തിയതെങ്കിലും ഒരു ഭാഷയിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.

രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രമെത്തുന്നത്. രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ. മെഗാ സൂര്യ പ്രൊഡക്ഷന്റെ ബാനറിൽ എഎം രത്‌നമാണ് ഹരി ഹര വീര മല്ലു നിർമിച്ചിരിക്കുന്നത്. എം എം കീരവാണി ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Cinema News: Power Star Pawan Kalyan Hari Hara Veera Mallu on OTT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും'; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍

പിള്ളേർക്കിടയിലെ ഡേറ്റിങ് രീതികളൊക്കെ മാറി

ലൈംഗികാതിക്ര കേസുകളിലെ നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കില്‍ ഈടാക്കുംമെന്ന് ഹൈക്കോടതി

പെട്ടെന്നൊരു തോന്നലിൽ ചിയ വിത്തുകൾ കഴിക്കാമെന്ന് കരുതിയാൽ 'പണി' കിട്ടും, ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന് രീതിയുണ്ട്

SCROLL FOR NEXT