മൈക്കല്‍ ഗാംബോണ്‍/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഹാരി പോട്ടറിലെ ഡംബിള്‍ഡോര്‍, പ്രമുഖ നടന്‍ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു

ഹാരി പോര്‍ട്ടര്‍ സീരീസിലെ അല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിഖ്യാത ഹോളിവുഡ് നടന്‍ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹാരി പോട്ടര്‍ സീരീസിലെ അല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്. നടന്റെ കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

ഹോഗ്വേര്‍ഡ് ഹെഡ്മാസ്റ്ററായ ഡംബിള്‍ഡോറായി ആദ്യ രണ്ട് സീരീസുകളില്‍ എത്തിയ റിച്ചാര്‍ഡ് ഹാരിസ് 2002ല്‍ മരിച്ചതോടെയാണ് മൈക്കിള്‍ ഗോംബോണ്‍ ഹാരി പോട്ടറിലേക്ക് എത്തുന്നത്. മൂന്നാം ഭാഗം മുതലാണ് അദ്ദേഹം സിനിമയുടെ ഭാഗമാകുന്നത്. ഡംബിള്‍ഡോറിന്റെ കഥാപാത്രം മൈക്കല്‍ ഗാംബോണിലെ ലോകശ്രദ്ധനേടിക്കൊടുത്തു. 

1940ല്‍ അയര്‍ലന്‍ഡില്‍ ജനിച്ച അദ്ദേഹം ലണ്ടനിലാണ് വളര്‍ന്നത്. എഞ്ചിനീയറായി ജോലി ആരംഭിച്ചെങ്കിലും അഭിനയത്തോടുള്ള താല്‍പ്പര്യം അദ്ദേഹത്തെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും എത്തിക്കുകയായിരുന്നു. 1965ല്‍ പുറത്തിറങ്ങിയ ഒഥല്ലോയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദി കിങ്‌സ് സ്പീച്, ദി ഇന്‍സൈഡര്‍, അമേസിങ് ഗ്രേസ് തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു. 1986ല്‍ പുറത്തിറങ്ങിയ ബിബിസി സീരീസ് ദി സിങ്ങിങ് ഡിറ്റക്റ്റീവിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും