Mohiniyattam 
Entertainment

'രാമന് സംഭാരവും മിച്ചറും, ഹിന്ദുമതത്തെ അപമാനിച്ചു'; 'മോഹിനിയാട്ടം' മാത്രമല്ല, മലയാള സിനിമയെ മൊത്തം ബാന്‍ ചെയ്യാന്‍ വിദ്വേഷ പ്രചരണം

'ഡാര്‍ക്ക് കോമഡി എന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്തിരിക്കുന്ന ചിത്രം ഹിന്ദു മതത്തേയും ദൈവങ്ങളേയും ആചാരങ്ങളേയും ആക്രമിക്കുകയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ നേടിയ ഉജ്ജ്വല വിജയത്തിന് ശേഷമാണ് മോഹിനിയാട്ടം ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും മോഹിനിയാട്ടമാണ് ചര്‍ച്ചാ വിഷയം. ചിത്രത്തിലെ റഫറന്‍സുകളും സീനുകളുടെ ഡികോഡിങുമൊക്കെയായി ആഘോഷിക്കുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ 50 കോടിയലധികം നേടിയ ചിത്രം ഒടിടി റിലീസോടെ പാന്‍ ഇന്ത്യന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ഇതിനിടെ മോഹിനിയാട്ടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഹിനിയാട്ടം ഹിന്ദുമതത്തെ അപമാനിക്കുന്ന ചിത്രമാണെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ചിലര്‍ പറയുന്നത്. നിരന്തരമായി ഹിന്ദുവിരുദ്ധ കണ്ടന്റുകള്‍ അവതരിപ്പിക്കുന്ന നെറ്റ്ഫ്‌ളിക്‌സും ബഹിഷ്‌കരിക്കാന്‍ വലതുപക്ഷ ഹാന്‍ഡിലുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

മലയാള സിനിമ ഇന്‍ഡസ്ട്രി നിരന്തരം ഇത്തരം സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ആ ഇന്‍ഡസ്ട്രിയെ തന്നെ ബഹിഷ്‌കരിക്കണമെന്നാണ് സനാതന്‍ കന്നഡ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഡാര്‍ക്ക് കോമഡി എന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്തിരിക്കുന്ന ചിത്രം ഹിന്ദു മതത്തിനും ദൈവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ വില കുറഞ്ഞ ആക്രമണമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ചിത്രത്തില്‍ ശ്രീരാമന് സംഭാരവും മിച്ചറും നല്‍കുന്നതായി കാണിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. അമ്പലങ്ങളേയും പ്രസാദത്തേയും ഹിന്ദു ആചാരങ്ങളേയും മനുഷ്യര്‍ സ്വാര്‍ത്ഥലാഭത്തിനായി സൃഷ്ടിച്ച ബിസിനസുകളായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ട്. നിരവധി പേരാണ് സനാതന്‍ കന്നഡയിലെ കുറിപ്പിന് പിന്തുണയുമായി എത്തുന്നത്. അതേസമയം വിദ്വേഷ പ്രചരണത്തോട് മോഹിനിയാട്ടത്തിന്റെ അണിയറ പ്രവര്‍ത്തകരോ നെറ്റ്ഫ്‌ളിക്‌സോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടം ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍, ജിവിന്‍, നിസ്താര്‍ സേട്ട്, ശ്രീരേഖ, അന്തരിച്ച നടന്‍ സന്തോഷ് ഗുരുവായൂര്‍ എന്നിവാരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. കൃഷ്ണദാസ് മുരളിയാണ് സിനിമയുടെ സംവിധാനം.

Hate campaign against Mohiniyattam. Hindutva handles wants the movie and the entire malayalam industry must be boycotted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 1,13,760രൂപയായി

'കോടികൾ, 550 വണ്ടി.. എന്നൊക്കെ പറയും, ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിൾ ഉണ്ട്; നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം'

ആനപ്രേമികളുടെ പ്രിയപ്പെട്ട രാമകൃഷ്ണ ഗുപ്തൻ അന്തരിച്ചു; വിജയ്‌യെയും പാറുക്കുട്ടിയമ്മയേയും തനിച്ചാക്കി മടക്കം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!