ആലിയയും രൺബീറും ഇൻസ്റ്റ​ഗ്രാം
Entertainment

ഉണ്ണി വാ വാ വോ... പാടിയാലേ മകൾ ഉറങ്ങൂ; ഒടുവിൽ രൺബീർ മലയാളം പാട്ട് പഠിച്ചെന്ന് ആലിയ

മകൾ റാഹയുടെ വിശേഷങ്ങളൊക്കെ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായതും കുഞ്ഞു ജനിച്ചതുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മകൾ റാഹയുടെ വിശേഷങ്ങളൊക്കെ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്.

ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. മകൾ റാഹയെ പരിചരിക്കുന്ന മലയാളിയായ ആയ ഉണ്ണി വാ വാ വോ... എന്ന ഗാനം പാടാറുണ്ടായിരുന്നു. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ... എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലേതാണ് ഈ താരാട്ടു പാട്ട്. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻ സിത്താര സം​ഗീതം നൽകിയ ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിലൂടെയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതും. കൈതപ്രം ആയിരുന്നു വരികൾ എഴുതിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT