ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു ഇൻസ്റ്റ​ഗ്രാം
Entertainment

നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് രോഗവിവരം പങ്കുവച്ചത്. മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി.

എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഞാന്‍ മികച്ച രീതിയില്‍ ഇരിക്കുന്നതായി നിങ്ങളെ അറിയിക്കുകയാണ്. കരുത്തോടെയും നിശ്ചയദാര്‍ഢ്വത്തോടെയും ഈ രോഗത്തെ മറികടക്കാനുള്ള തീരുമാനത്തിലാണ് ഞാന്‍. എന്റെ ചികിത്സ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, ഈ സമയത്ത് അനുഗ്രഹവും സ്‌നേഹവും എനിക്ക് വേണം. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും എന്റെ ഈ യാത്രയില്‍ കരുത്ത് പകരും.- ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. 36 കാരിയായ ഹിന ഖാന്‍ ഹിന്ദി സീരിയലുകളിലൂടെയാണ് ആരാധകരുടെ മനം കവരുന്നത്. കൂടാതെ ബിഗ് ബോസ്, ഫിയര്‍ ഫാക്ടര്‍: ഖത്രം കെ ഖിലാഡി എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT