ഹിന ഖാന്‍  
Entertainment

'നീ പോരാളിയും ധീരയുമാണ്', പിടിച്ചു നില്‍ക്കുന്ന അവസാന കണ്‍പീലി; കാന്‍സര്‍ ചികിത്സയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ച് ഹിന ഖാന്‍

കണ്ണിന്റെ ക്ലോസപ്പ് ചിത്രവും അതിനോടൊപ്പമുള്ള വരികളും ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്തനാര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് നടി ഹിന ഖാന്‍. ചികിത്സയുടെ ഭാഗമായി കീമോയും നടക്കുന്നുണ്ട്. കണ്ണിന്റെ ക്ലോസപ്പ് ചിത്രവും അതിനോടൊപ്പമുള്ള വരികളും ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

മറ്റുകണ്‍പീലികള്‍ എല്ലാം കൊഴിഞ്ഞു പോയപ്പോള്‍ പിടിച്ചു നില്‍ക്കുന്ന അവസാനത്തെ കണ്‍പീലിയാണ് ചിത്രത്തിലുള്ളത്. ഈ കണ്‍പീലിയെ ധീരയെന്നും പോരാളിയെന്നും തനിക്ക് പ്രചോദനവുമാണെന്ന് ഹിന വിശേഷിപ്പിക്കുന്നു.

തന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്നറിയാമോ എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.

ഒരിക്കല്‍ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ സൈന്യത്തിന്റെ ഭാഗമായിരുന്നു ഈ കണ്‍പീലിയും. കീമോയുടെ അവസാന ഭാഗത്തോടടുക്കുമ്പോള്‍ ഈ ഒരൊറ്റ കണ്‍പീലി പ്രചോദനമാണ്. ഇന്‍ഷാ അല്ലാഹ് എല്ലാം ശരിയാകുമെന്നും പ്രാര്‍ഥന വേണമെന്നും താരം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT