ജൂനിയർ എൻടിആറും കാർത്തിയും 
Entertainment

'ആറ് വർഷത്തിന് ശേഷമുള്ള സോളോ റിലീസ്, സൂപ്പർ ഹിറ്റാകണമെന്നാണ് ആഗ്രഹം'; ദേവരയെക്കുറിച്ച് കാർത്തി

ആറ് വർഷത്തിന് ശേഷം അദ്ദേഹത്തിൻ്റെ സോളോ ചിത്രം റിലീസ് ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ‌ സിനിമ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ജൂനിയർ എൻടിആറും കാർത്തിയും. ഇരുവരുടെയും ചിത്രങ്ങൾ 27 ന് റിലീസിനൊരുങ്ങുകയാണ്. മെയ്യഴകനുമായി കാർത്തിയും ദേവരയുമായി ജൂനിയർ എൻടിആറും പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളും. രണ്ട് ചിത്രങ്ങളുടെയും പുറത്തുവന്ന ട്രെയ്‌ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചതും.

മെയ്യഴകന്റെ പ്രൊമോഷൻ ചടങ്ങുകളുടെ ഭാ​ഗമായി കാർത്തി ഹൈദരാബാദിലെത്തിയിരുന്നു. പരിപാടിക്കിടെ ദേവരയ്ക്ക് വിജയാശംസകൾ നേരുകയും ചെയ്തു കാർത്തി. ജൂനിയർ എൻടിആറിനേക്കുറിച്ചുള്ള കാർത്തിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണിപ്പോൾ. ആറ് വർഷത്തിന് ശേഷമുള്ള ജൂനിയർ എൻടിആറിന്റെ ആദ്യ സോളോ ചിത്രമാണിതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിനായുള്ള താരക് ഫാൻസിന്റെ പ്രതീക്ഷകൾ എത്രത്തോളമാണെന്ന് തനിക്കറിയാമെന്നും കാർത്തി പറഞ്ഞു.

"സെപ്റ്റംബർ 27ന് ദേവര റിലീസ് ചെയ്യുന്നു, എന്റെ സഹോദരന്റെ സിനിമ. താരകിനും അദ്ദേഹത്തിൻ്റെ ആരാധകർക്കും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. സിനിമ സൂപ്പർ ഹിറ്റാകണമെന്നാണ് ആഗ്രഹം. ആറ് വർഷത്തിന് ശേഷം അദ്ദേഹത്തിൻ്റെ സോളോ ചിത്രം റിലീസ് ചെയ്യുന്നു, അതിനാൽ പ്രതീക്ഷകൾ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. ദേവരെ ഒരു യുദ്ധം തന്നെയായിരിക്കുമെന്നും" കാർത്തി പറഞ്ഞു. ഞങ്ങളുടേത് ഒരു കുഞ്ഞു ചിത്രവുമാണെന്നും കാർത്തി കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊരട്ടാല ശിവയാണ് ദേവര സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുക. അനിരുദ്ധ് രവിചന്ദറാണ് സം​ഗീത സംവിധാനമൊരുക്കുന്നത്. ചിത്രത്തിലെ പാട്ടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT