Entertainment

ഹിച്കോക്കിന്റെ മകളും നടിയുമായ പെട്രീഷ്യ അന്തരിച്ചു

ഹിച്കോക്കിന്റെ സിനിമയിലൂടെയാണ് പട്രീഷ്യ അഭിനയത്തിലേക്ക് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാലിഫോർണിയ; ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു. 93 വയസായിരുന്നു. കാലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്സില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. വിഖ്യാത സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ മകളാണ് പട്രീഷ്യ. 

ഹിച്കോക്കിന്റെ സിനിമയിലൂടെയാണ് പട്രീഷ്യ അഭിനയത്തിലേക്ക് വരുന്നത്. 1950ൽ പുറത്തിറങ്ങിയ 'സ്റ്റേജ് ഫ്രൈറ്റ്'ആയിരുന്നു ആദ്യ ചിത്രം. ഹിച്കോക്കിന്റെ തന്നെ 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി'ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈക്കോയിലും അഭിനയിച്ചു. ദി കേസ് ഓഫ് തോമസ് പൈക്ക്, ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്‍റ്മെന്‍റ്സ് എന്നീ ചിത്രങ്ങളിലും സസ്‍പെന്‍സ്, സസ്‍പീഷ്യന്‍, മൈ ലിറ്റിൽ മാർ​ഗി, മാറ്റിനി തീയേറ്റർ, ദി ലൈഫ് ഓഫ് റൈലി തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

യശസ്വി '0' ഔട്ട്; ദേവ്ദത്ത് ക്രീസില്‍, ലീഡ് 250 കടത്തി ഇന്ത്യ

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

കോടതി ഉത്തരവ് ആവശ്യമില്ല, പൊലീസിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാം; അറിയാം പുതിയ ബാങ്കിങ് എവിഡന്‍സ് ബില്‍

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'