വാൽ കിൽമർ എപി
Entertainment

Actor Val Kilmer: 'ബാറ്റ്മാൻ ഓർമയായി'; നടൻ വാൽ കിൽമർ അന്തരിച്ചു

90 കളിൽ ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കിൽമർ.

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ആഞ്ചലസിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയയെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് മകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2014 ൽ അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകൾ അറിയിച്ചിരുന്നു. 90 കളിൽ ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കിൽമർ.

ടോപ്പ് ഗൺ (1986) എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991 ൽ ഒലിവർ സ്റ്റോണിന്റെ ദ് ഡോർസിൽ, ജിം മോറിസണായി വേഷമിട്ടതും കിൽമറിന്റെ പ്രശസ്തി വർധിപ്പിച്ചു. 'ടോംബ്‌ സ്റ്റോൺ', 'ഹീറ്റ്', 'ബാറ്റ്മാൻ ഫോറെവർ' എന്നിവയുൾപ്പെടെ വിജയകരമായ നിരവധി ചിത്രങ്ങൾ കിൽമറിന്റെതായി പുറത്തുവന്നു.

ഇതെല്ലാം ബോക്സ്ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. തൊണ്ടയിൽ കാൻസർ ബാധിച്ചതോടെ അദ്ദേഹത്തിന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ നിന്ന് ഏറെ കാലം വിട്ടു നിന്നിരുന്നുവെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ​ഗൺ മാവെറിക്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയിരുന്നു.

2021ൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 'വാൽ' എന്ന ഡോക്യുമെന്ററിയും പുറത്തുവന്നു. 1988 ൽ നടി ജോവാൻ വാലിയെയാണ് വാൽ കിൽമർ വിവാഹം കഴിച്ചത്. 1996ൽ ഇരുവരും വേർപിരിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT