Mahavatar Cinematic Universe Facebook, X
Entertainment

മഹാവതാർ യൂണിവേഴ്സിൽ പ്രഭാസും? 'നരസിം​ഹ' മുതൽ 'കൽക്കി' വരെ, ചിത്രങ്ങളുമായി ഹോംബാലെ ഫിലിംസ്

അശ്വിൻ കുമാറാണ് മഹാവതാർ നരസിംഹ സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഡെസ്ക്

മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സുമായി ഹോംബാലെ ഫിലിംസ്. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിൽക്കുന്ന ഈ പരമ്പര, 2025-ൽ മഹാവതാർ നരസിംഹത്തിൽ തുടങ്ങി 2037-ൽ മഹാവതാർ കൽക്കി രണ്ടാം ഭാഗത്തിൽ അവസാനിക്കുന്ന രീതിയിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും ചേർന്നാണ് ഈ അനിമേറ്റഡ് ഫ്രാഞ്ചൈസി ഒരുക്കുന്നത്.

അശ്വിൻ കുമാറാണ് മഹാവതാർ നരസിംഹ സംവിധാനം ചെയ്യുന്നത്. 3ഡിയിലും അഞ്ച് ഇന്ത്യൻ ഭാഷകളിലും 2025 ജൂലൈ 25 ന് റിലീസ് ചെയ്യും. മഹാവതാർ നരസിംഹ (2025), മഹാവതാർ പരശുരാം (2027), മഹാവതാർ രഘുനന്ദൻ (2029), മഹാവതാർ ധാവകദേശ് (2031), മഹാവതാർ ഗോകുലാനന്ദ (2033), മഹാവതാർ കൽക്കി ഭാഗം 1 (2035), മഹാവതാർ കൽക്കി രണ്ടാം ഭാഗം (2037) എന്നിവയാണ് മഹാവതാർ സീരിസില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

മൻ​ഗ, മാർവൽ എന്നിവയ്ക്ക് പിന്നാലെ മഹാവതർ യൂണിവേഴ്സ് എത്തുന്നതിന്റെ ത്രില്ലിലാണ് സിനിമാ പ്രേക്ഷകർ. അതേസമയം മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നോളം ചിത്രങ്ങൾക്കായി നടൻ പ്രഭാസ് കരാ‍ർ ഒപ്പിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

മുൻപ് കൽക്കി 2898 എഡി എന്ന ചിത്രത്തിൽ പ്രഭാസ് അഭിനയിച്ചിരുന്നു. വിഷ്ണു മഞ്ചു നായകനായെത്തിയ കണ്ണപ്പയിൽ അതിഥി വേഷത്തിൽ പ്രഭാസ് എത്തിയിരുന്നു. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിച്ചത്.

Hombale Films has announced animated franchise, the Mahavatar Cinematic Universe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT