Honey Rose വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ... ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്'; തുറന്നു പറഞ്ഞ് ഹണി റോസ്

എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല.

സമകാലിക മലയാളം ഡെസ്ക്

ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന വേഷമായിരിക്കും റേച്ചലിലേതെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ ഹണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന സിനിമ ചെയ്യാനാണ് എനിക്ക് ആ​ഗ്രഹം. പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല.

ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്ന അതിന് വേണ്ടി പ്രാർഥിക്കുന്ന ഒരാളാണ് ‍ഞാൻ. അതെന്റെ ഒരു പാഷൻ കൂടിയാണ്".- ഹണി റോസ് പറഞ്ഞു.

സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെയും ബാബുരാജിനെയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6 ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

Cinema News: Actress Honey Rose talks about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു

ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ?

ഹൃദയാഘാതം തടയാൻ മുൻകരുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എ ഐ പണി തുടങ്ങി, 4.28 ല​ക്ഷം ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയതായി ദുബൈ പൊലീസ്

SCROLL FOR NEXT