Houdini 
Entertainment

മജീഷ്യനായി ആസിഫ് അലി; നായിക ജലജയുടെ മകള്‍ ദേവി; പ്രജേഷ് സെന്നിന്റെ 'ഹൗഡിനി' വരുന്നു

ആസിഫ് അലി നായകനാകുന്ന ചിത്രം ത്രില്ലർ ആയിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മാജിക്ക് പ്രധാന പശ്ചാത്തലമാക്കി ആസിഫ് അലി നായകനാകുന്ന, പ്രജേഷ് സെന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നില്‍ ചേര്‍ത്ത് മജിഷ്യന്മാര്‍ പൊതുവേ പ്രത്യഷപ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിന്‍തിരിഞ്ഞു നില്‍ക്കുന്ന ആസിഫ് അലിയുടെ ലുക്കാണ്‌ പോസ്റ്ററില്‍ കാണുന്നത്.

എന്നും മനസ്സില്‍ ചേര്‍ത്തുവയ്ക്കാവുന്ന ക്യാപ്റ്റന്‍, വെള്ളം .മേരി ആവാസ് സുനോ , സീക്രട്ട് ഓഫ് വിമന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാന്തിക വിദ്യകളുമായി ഒരു ത്രില്ലര്‍ സിനിമ ഒരുക്കുകയാണ് പ്രജേഷ് സെന്‍ ഹൗഡിനിയിലൂടെ ഇതുവരെ ചെയ്തുപോന്ന സിനിമകളില്‍ നിന്നും തുലോം വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ഹൗഡിനിയിലൂടെ അവതരിപ്പിക്കുന്നത്. കണ്ണിനും മനസ്സിനും കുളിര്‍മ്മ പകരുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും ഹൗഡിനി .

ബ്ലൂ ഹില്‍ നൈല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ പ്രജേഷ് സെന്‍ മൂവി ക്ലബ്ബാണ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് അബ്ബാസ് സിറാജ് ,ഷംസീര്‍ ഹംസ. പ്രശസ്ത നടി ജലജയുടെ മകള്‍ ദേവിയാണ് ഈ ചിത്രത്തിലെ നായിക. ഗുരു സോമസുന്ദരം പ്രശാന്ത് അലക്‌സാണ്ടര്‍, ക്രിസ് വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മണ്‍മറഞ്ഞുപോയ പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണനും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .

ഇവര്‍ക്കു പുറമേ ഡോ അമര്‍ രാമചന്ദ്രന്‍ , വിവിയ ശാന്ത് , ഗീതി സംഗീത ഡോ പ്രസീത , ട്വിങ്കിള്‍ ജോബി, അഞ്ജു ഏബ്രഹാം, ശ്രീറാം , അധിഷ് ദാമോദരന്‍, ഡോ ഷിനു മോഹന്‍ , ജോഹന്‍ സാം ജോബി, മാസ്റ്റര്‍ വൈഭവ് സുരേഷ് ജിതേന്ദ്രന്‍ ,സുചിത്ര, സന്ധ്യാ രമേശ് സാക്കിര്‍ മനോളി,ജിജിന അമര എസ് പല്ലവി മനോജ് മാത്രാ ടന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഗാനങ്ങള്‍-നിധീഷ് നടേരി, സംഗീതം-ബിജിപാല്‍, ഛായാഗ്രഹണം-നൗഷാദ് ഷെരീഫ്, എഡിറ്റിംഗ്-ബിജിത്ത് ബാല. കലാസംവിധാനം-ത്യാഗു തവനൂര്‍ . മേക്കപ്പ് -റഷീദ് അഹമ്മദ്: കോസ്റ്റിയും ഡിസൈന്‍-അഫ്രിന്‍ കല്ലന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍. ഓഡിയോ ഗ്രാഫി-അജിത്. എ. ജോര്‍ജ്. സെക്കന്റെ യൂണിറ്റ് ക്യാമറ-ലെബി സണ്‍ ഗോപി. സ്റ്റില്‍സ്-ലെബിസണ്‍ ഫോട്ടോസ്, അജീഷ് കടയ്ക്കല്‍ . ത്രില്‍സ്-മാഫിയാ ശശി. പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍-പ്രദീപ് മേനോന്‍. പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേഷന്‍-ഷിബി രാജ്. പ്രൊഡക്ഷന്‍ കണ്‍ടോളര്‍-ജിത്ത് പിരപ്പന്‍കോട്. കോഴിക്കോടും രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കു ന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. പിആർഒ-വാഴൂര്‍ ജോസ്‌

Houdini starring Asif Ali will be directed by Prajesh Sen. Jalaja's daughter Devi will be the heroine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി