ചിത്രം : ഫേസ്ബുക്ക് 
Entertainment

'വിനീതും ഞാനും കണ്ട സ്വപ്നം, ആത്മധൈര്യം തന്നത് സുചി ചേച്ചി':  'ഹൃദയം' നിർമാതാവ് 

ഹൃദയത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച  കുറിപ്പിലാണ് വിശാഖ് ഇക്കാര്യം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ 'ഹൃദയം' ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. സിനിമ തിയറ്ററുകളിലെത്തിക്കാൻ ധൈര്യം പകർന്നത് സുചിത്ര മോഹൻലാലാണെന്ന് ചിത്രത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം. ഹൃദയത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് വിശാഖ് ഇക്കാര്യം പറഞ്ഞത്. സിനിമയുടെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് മുന്നോട്ടുപോകാൻ ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് എന്നാണ് വിശാഖിന്റെ വാക്കുകൾ. 

വിശാഖിന്റെ ഫേസ്ബുക്ക് കുറിപ്പ്

രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'.
തീയേറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് 'ഹൃദയത്തിൽ' നിന്നും ഒരായിരം നന്ദി! 
കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you’re the best  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും