ഹൃത്വിക് റോഷനും ദീപിക പദുക്കോണും/ ഫയൽ ചിത്രം 
Entertainment

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്നു, 'സ്വപ്നങ്ങൾ ശരിക്ക് യാഥാർത്ഥ്യമാകാറുണ്ട്'

ഹൃത്വിക് റോഷന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പ്രിയ താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഹൃത്വിക് റോഷന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. 

സ്വപ്നങ്ങൾ ശരിക്ക് യാഥാർത്ഥ്യമാകാറുണ്ട് എന്ന അടിക്കുറിപ്പിലാണ് ദീപിക പദുക്കോൺ സന്തോഷ വാർത്ത പങ്കുവെച്ചത്. ദീപികയ്ക്കൊപ്പമുള്ള ആദ്യ യാത്രയെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് എന്നായിരുന്നു ഹൃത്വിക് കുറിച്ചത്.  2021 സെപ്തംബറിലാവും ചിത്രം പുറത്തിറങ്ങുക. എന്തായാലും ഇഷ്ടതാരങ്ങളെ ആദ്യമായി ഒന്നിച്ചു കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

കഴിഞ്ഞ ദിവസം ദീപിക പദുക്കോണിന്റെ പിറന്നാൾ ദിനത്തിലെ ഹൃത്വിക്കിന്റെ ആശംസസന്ദേശത്തിലും അതിന് നൽകിയ മറുപടിയിലും ചെറിയ സൂചനകളുണ്ടായിരുന്നു. രണ്ട് ദിവസം കഴിക്കുമ്പോൾ വലിയ ആഘോഷം വരാൻ പോകുന്നു എന്നാണ് ദീപിക കുറിച്ചത്. ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT