Hrithik Roshan And Sussaine Khan, Farah Khan Ali 
Entertainment

ഹൃത്വിക്കില്‍ നിന്നും 400 കോടി ജീവനാംശം വാങ്ങി സൂസെയ്ന്‍ കാശുകാരിയായോ? വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി നല്‍കി സഹോദരി

എല്ലാവരും ഞെട്ടിപ്പോയി. വലിയ ബഹളമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും. എന്നും ഒരുമിച്ച് മാത്രമേ ഇരുവരേയും കണ്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഹൃത്വിക്കും സൂസെയ്‌നും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെയാകെ ഞെട്ടിക്കുന്നതായിരുന്നു. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്യുന്നു.

ഹൃത്വിക് റോഷന്‍-സൂസെയ്ന്‍ ഖാന്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ വലിയ ചര്‍ച്ചയായി മാറിയതാണ് 400 കോടിയുടെ ജീവനാംശം. വിവാഹ മോചനക്കരാറിന്റെ ഭാഗമായി ഹൃത്വിക് റോഷനില്‍ നിന്നും സൂസെയ്ന്‍ 400 കോടി രൂപ ജീവനാംശമായി വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാലങ്ങള്‍ക്ക് ശേഷം ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് സൂസെയന്റെ സഹോദരി ഫറ ഖാന്‍ അലി.

''എല്ലാവരും ഞെട്ടിപ്പോയി. വലിയ ബഹളമായിരുന്നു. അവരുടെ ജീവിതത്തെക്കുറിച്ച് പലര്‍ക്കും അഭിപ്രായങ്ങളുണ്ടായിരുന്നു. പക്ഷെ അവരത് മനോഹരമായാണ് കൈകാര്യം ചെയ്തത്. പരസ്പരധാരണയോടെ പിരിഞ്ഞു. പക്ഷെ എനിക്ക് പറയാനുള്ളൊരു കാര്യം 400 കോടിയുടെ ജീവനാംശം എന്നൊന്നില്ലെന്ന് മാത്രമാണ്. ഓണ്‍ലൈനില്‍ ചിലര്‍ 400 കോടി കിട്ടിയെന്നും അങ്ങനെ സൂസെയ്ന്‍ കാശുകാരിയായെന്നും പറയുന്നത് കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. അത് പച്ച നുണയാണ്'' ഫറ പറയുന്നു.

''എന്റെ പ്രിയപ്പെട്ട സഹോദരി ഒന്നും എടുത്തിട്ടില്ല. മെറ്റീരിയലിസ്റ്റിക് കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ലെന്നാണ് ഞങ്ങളുടെ അമ്മ പഠിപ്പിച്ചിട്ടുള്ളത്. അതിലും പ്രധാന്യമുള്ളത് ബന്ധങ്ങള്‍ക്കാണ്. അതിനാല്‍ എന്റെ സഹോദരി ഒന്നും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് അന്നും മുന്‍ ഭര്‍ത്താവ് ഹൃത്വിക് റോഷനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അവള്‍ക്ക് നല്ല ബന്ധമുള്ളത്. അവര്‍ക്ക് അവളെ ഇഷ്ടമാണ്'' എന്നും അവര്‍ പറയുന്നു.

''അവളൊരു ഗോള്‍ഡ് ഡിഗ്ഗറല്ല. അവള്‍ നല്ല കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഹൃത്വിക്കും വളരെ നല്ല വ്യക്തിയാണ്. അവര്‍ക്ക് ഒന്നിച്ചു പോകാനായില്ല. എന്നാല്‍ വാര്‍ത്തയുടെ പേരില്‍ അത് കത്തിക്കേണ്ടതില്ല. ഒരു തരത്തിലുമുള്ള ജീവനാംശം വാങ്ങിയിട്ടില്ല. അത് വാസ്തവിരുദ്ധവും മോശവുമായ വാര്‍ത്തകളാണ്'' എന്നും സഹോദരി പറയുന്നു.

Hrithik Roshan And Sussaine Khan divorce and 400 cr alimony reports. Her sister Farah Khan Ali reacts to it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ ഒഴിവുകളും മൂന്നാഴ്‌ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; താൽക്കാലിക നിയമനത്തിന് തടയിട്ട് സർക്കാർ

'മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം, ലജ്ജാകരം; കുടുംബം പോറ്റാനാണ് ഇവിടെ പണിക്ക് വരുന്നത്'; വിഡി സതീശനെതിരെ സച്ചിദാനന്ദന്‍

സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ റൂട്ട് മാപ്പിങ്; ഒരേ റൂട്ടിലെ കെഎസ്ആർടിസി-സ്വകാര്യ സമാന്തര സർവീസുകൾ സർക്കാർ പരിശോധിക്കും

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? 34 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം, എങ്ങനെ എന്നറിയാം

ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ