'വിശ്വസിച്ചയാള്‍ വഞ്ചിച്ചു, സമാധാനം കളഞ്ഞ് മുന്നോട്ട് പോകാനില്ല'; ബിസിനസ് സംരംഭം പൂട്ടി സൗഭാഗ്യ വെങ്കിടേഷ്

എന്റെ സമാധാനം കൈ വിടാതിരിക്കാന്‍ ഈ അധ്യായം ഞാന്‍ അടയ്ക്കുകയാണ്.
Sowbhagya Venkitesh
Sowbhagya Venkitesh
Updated on
1 min read

തന്റെ ബിസിനസ് സംരംഭമായ പൂവ് അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ താരവും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയില്‍ നിന്നും നേരിടേണ്ടി വന്ന വഞ്ചനയാണ് തന്റെ ക്ലോത്തിങ് ബ്രാന്റ് പൂട്ടുന്നതിന്റെ കാരണമായി സൗഭാഗ്യ പറയുന്നത്. വിങ്ങുന്ന ഹൃദയത്തോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സൗഭാഗ്യ പങ്കുവച്ച കുറിപ്പിലേക്ക്:

'ഹൃദയവേദനയോടെ വിടവാങ്ങുന്നു. പൂവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കായി. ഏറെ വിഷമത്തോടെ ഞാന്‍ ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വപ്‌നത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല. പിന്തുണ ലഭിക്കാത്തതു കൊണ്ടുമല്ല. വഞ്ചനയില്‍ അവസാനിച്ചൊരു പങ്കാളിതമാണ് കാരണം. ഞാന്‍ ഒരാളെ വിശ്വസിച്ചു, ആ വിശ്വാസം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഒരിക്കലും നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതാത്ത തീരുമാനങ്ങളുടെ ആഘാതങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഒരു ബ്രാന്റ് പടുത്തുയര്‍ത്താന്‍ സമയവും സ്‌നേഹവും പണവും എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളും വേണ്ടിവരും. ഒരാള്‍ പറഞ്ഞ വാക്ക് പാലിക്കാത്തതിനാല്‍ അത് അവസാനിപ്പിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ഒന്നാമത്തെ ദിവസം മുതല്‍ പൂവിനെ പിന്തുണച്ച എല്ലാവര്‍ ഒരു വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥ ആണെന്നതിനാലാണ് ഇത് പങ്കുവെക്കുന്നത്.

സത്യസന്ധത, മര്യാദ, വിശ്വാസ്യത തുടങ്ങിയവയ്ക്ക് നിങ്ങള്‍ നല്‍കുന്ന അതേ മൂല്യം എല്ലാവരും നല്‍കുന്നില്ലെന്നതാണ് ചിലപ്പോള്‍ ബിസിനസില്‍ നിന്നും പഠിക്കാനാകുന്ന പ്രയാസമേറിയ പാഠം. എന്റെ സമാധാനം കൈ വിടാതിരിക്കാന്‍ ഈ അധ്യായം ഞാന്‍ അടയ്ക്കുകയാണ്. പൂവില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും എനിക്കേറെ വിലപ്പെട്ടതാണ്.

ഒരു സംരംഭക എന്ന നിലയിലുള്ള എന്റെ അവസാനമല്ലിത്. ഒരു അധ്യായം മാത്രമാണ് അവസാനിക്കുന്നത്. കൂടുതല്‍ കരുത്തോടെ, അറിവോടെ ഞാന്‍ തിരികെ വരും. ശരിയായ അടിത്തറയില്‍ അത് പടുത്തുയര്‍ത്തും.

Sowbhagya Venkitesh
ശ്രേയ ഘോഷാലിന്റെ മാജിക്കൽ വോയ്സിനൊപ്പം സാനിയയുടെ കിടിലൻ ചുവടുകളും; ശ്രദ്ധേയമായി 'കല്യാണി' റീമിക്സ്
Sowbhagya Venkitesh
ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുന്നു, ​ഗൗരിയെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങി ആമിർ; വിവാഹം ജൂലൈയിൽ ?
Sowbhagya Venkitesh
രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ
Summary

Sowbhagya Venkitesh closes her brand Poovu. Says her buisness partner cheated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Hanan Shaah
Geetha Hiranyan
Actress usha against actress lakshmipriya
Usha Haseena, Lakshmi Priya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com