ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

വെള്ളം ഊറി പെയിന്റ് പൊളിഞ്ഞ് ഹൃത്വിക്കിന്റെ വീട്, ആരാധകന്റെ കമന്റിന് താരത്തിന്റെ മറുപടി ഇങ്ങനെ

എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് ഹൃത്വിക്കിന്റെ ഭിത്തിയിലെ പാട്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ അമ്മ റിങ്കി റോഷനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചത്. അമ്മയ്ക്കൊപ്പമുള്ള ബ്രേക്ക് ഫാസ്റ്റ് ഡേറ്റിന്റെ സന്തോഷമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. എന്നാൽ ഒരു വിഭാ​ഗം ആളുകളുടെ ശ്രദ്ധ പതിഞ്ഞത് ഹൃത്വിക്കിന്റെ പുറകിലെ ഭിത്തിയിലാണ്. 

വെള്ളം ഊറി പെയിന്റെ പൊളിഞ്ഞ നിലയിൽ കിടക്കുന്നതായിരുന്നു ഭിത്തി. തുടർന്ന് താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പിന്നാലെ ആരാധകർക്ക് മറുപടിയുമായി താരം എത്തി. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ഉടനെ വീടു വാങ്ങും എന്നുമായിരുന്നു താരത്തിന്റെ മറുപടി.

എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് ഹൃത്വിക്കിന്റെ ഭിത്തിയിലെ പാട്. ഹൃത്വിക്കിനേക്കാൾ മുൻപ് ഭിത്തിയിലെ പാട് ശ്രദ്ധിച്ചു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇപ്പോഴാണ് സമാധാനമായതെന്നും തന്റെ വീടിനും ഇതേ പ്രശ്നമുണ്ടെന്നുമാണ് മറ്റൊരാൾ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുത്തിന് ഇനി നാലു നാള്‍; പ്രചാരണം ഊര്‍ജ്ജിതം; വോട്ടുതേടി ഇന്ന് അമിത് ഷായും ഖാര്‍ഗെയും

കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

SCROLL FOR NEXT