​ഗൗരവ് ദീക്ഷിത്/ ഇൻസ്റ്റ​ഗ്രാം 
Entertainment

വിദേശ വനിതയ്ക്കൊപ്പം ഫ്ളാറ്റിൽ എത്തിയപ്പോൾ കണ്ടത് മയക്കുമരുന്നു വേട്ട, നടൻ വന്ന വഴി മുങ്ങി

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എംഡി, എംഡിഎ തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടന്‍ ഗൗരവ് ദീക്ഷിതിന്റെ ഫ്‌ളാറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. മുംബൈയിലെ ലോകന്ദ്‌വാലയിലെ ഫ്‌ളാറ്റില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എംഡി, എംഡിഎ തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തി. റെയ്ഡിന്റെ വിവരം അറിയാതെ ഫ്ളാറ്റിൽ എത്തിയ നടൻ വന്ന വഴി മുങ്ങി. 

ബിഗ് ബോസിലെ മത്സരാര്‍ഥി അജാസ് ഖാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍ക്കോട്ടിക കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ബോളിവുഡ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറുകിട റോളുകള്‍ ചെയ്തിട്ടുള്ള ഗൗരവ് ദീക്ഷിതിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ സമയത്ത് നടന്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു വിദേശ വനിതയ്‌ക്കൊപ്പം എത്തിയപ്പോൾ റെയ്ഡിന്റെ വിവരം അറിയുകയും അവിടെ നിന്ന് കടന്നു കളയുകയുമായിരുന്നു. 

നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസമാണ് അജാസ് ഖാൻ അറസ്റ്റിലാവുന്നത്. ഭാര്യ ഡിപ്രഷന് വേണ്ടി കഴിക്കുന്ന മരുന്നുകള്‍ മാത്രമാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയതെന്നാണ് അജാസ് ഖാന്‍ ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, എൻസിബി പിന്നീട് അസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി