സണ്ണി ലിയോണി പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറി 
Entertainment

ഒരു തൊപ്പി മാത്രം, പൂർണന​ഗ്നനായി കിടന്ന് പുസ്തകം വായിക്കുന്ന ഭർത്താവ്, വിഡിയോ പങ്കുവെച്ച് സണ്ണി ലിയോണി

ന​ഗ്നത മറക്കാനായി ഒരു തൊപ്പി വച്ച് കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുകയാണ് ഡാനിയൽ

Author : സമകാലിക മലയാളം ഡെസ്ക്

പൂർണന​ഗ്നനായി കിടക്കുന്ന ഭർത്താവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ 'വിശ്രമവേള' താരം ആരാധകരുമായി പങ്കുവെച്ചത്. ന​ഗ്നത മറക്കാനായി ഒരു തൊപ്പി വച്ച് കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുകയാണ് ഡാനിയൽ.

തന്റെയൊരു മിറർ സെൽഫി പങ്കുവെച്ചതിന് പിന്നാലെയാണ് ഭർത്താവിന്റെ വിഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കുറിപ്പിനൊപ്പും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ഈ രീതിയിൽ ഞാൻ ഇവനെ കണ്ടെത്തി. ദയവായി ഒന്നും ചോദിക്കരുത്- ചിരിയോടെ താരം കുറിച്ചു. സെൽഫി വിഡിയോയിൽ ഭർത്താവിന്റെ 'ലുക്ക്' കണ്ട് അന്തംവിടുന്ന സണ്ണി ലിയോണിയേയും കാണാം. 

ഒരു മാസത്തിലേറെയാണ് കേരളത്തിലാണ് സണ്ണി ലിയോണിയും കുടുംബവും. ഒരു ചാനലിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ പൂവാർ റിസോർട്ടിലാണ് താരം കുടുംബസമേതം താമസിക്കുന്നത്. കേരളത്തിലെ ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്. മക്കളുടെ പിറന്നാളും വാലന്റൈൻസ് ഡേയുമെല്ലാം താരം കേരളത്തിൽ ആഘോഷമാക്കിയിരുന്നു. അതിനിടെ കേരള സ്റ്റൈലിൽ വേഷം ധരിച്ച് സദ്യ കഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി