രൺബീർ കപൂർ, ആലിയ ഭട്ട്/ ഫയൽ ചിത്രം 
Entertainment

'ആലിയയുടെ അടുത്തുനില്‍ക്കുമ്പോള്‍ ഞാന്‍ ഒന്നും നേടാത്തവനാണെന്ന് തോന്നും', തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

ലോക്ക്ഡൗണില്‍ താന്‍ ടെലിവിഷന്‍ ഷോയും സിനിമകളും കണ്ട് സമയം കളയുമ്പോള്‍ ആലിയ സൂര്യന് കീഴെയുള്ള എല്ലാ ക്ലാസിലും പങ്കെടുക്കുകയായിരുന്നു എന്നാണ് രണ്‍വീറിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഇഷ്ട താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ തന്റെ കാമുകിക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് രണ്‍ബീര്‍. ആലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ ഒന്നും നേടാത്തവനെപ്പോലെ തോന്നുമെന്നാണ് രണ്‍ബീര്‍ പറയുന്നത്. 

ലോക്ക്ഡൗണില്‍ താന്‍ ടെലിവിഷന്‍ ഷോയും സിനിമകളും കണ്ട് സമയം കളയുമ്പോള്‍ ആലിയ സൂര്യന് കീഴെയുള്ള എല്ലാ ക്ലാസിലും പങ്കെടുക്കുകയായിരുന്നു എന്നാണ് രണ്‍വീറിന്റെ വാക്കുകള്‍. എന്റെ കാമുകി ആലിയ കുറച്ച് ഓവര്‍ അച്ചീവറാണ്. ഗിറ്റാര്‍ മുതല്‍ സ്‌ക്രീന്‍പ്ലേ വരെയുള്ള എല്ലാ ക്ലാസുകളും അവള്‍ പങ്കെടുത്തു. അവള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നേട്ടങ്ങളൊന്നുമില്ലാത്തവനാണെന്ന് എനിക്ക് തോന്നു. ഞാന്‍ ക്ലാസുകളിലൊന്നും പങ്കെടുക്കാറില്ല. വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തിരക്കിലായിരുന്നു. പിന്നീട് വായിക്കാനും കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തി. ഇപ്പോള്‍ എല്ലാ ദിവസവും രണ്ടു മൂന്ന് സിനിമകള്‍ കാണും. - രണ്‍ബീര്‍ പറഞ്ഞു. 

ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മഹാമാരി തങ്ങളുടെ ജീവിതത്തെ ബാധിച്ചില്ലായിരുന്നെങ്കില്‍ വിവാഹം ഉണ്ടാകുമായിരുന്നു എന്നാണ് പറഞ്ഞത്. ഇരുവരും ഇപ്പോള്‍ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇരുവരും ഒന്നിച്ചായിരുന്നു. അതിന് പിന്നാലെ രണ്‍ബീര്‍ താമാസിക്കുന്ന അതേ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ ആലിയയും വീടു വാങ്ങിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ