ജയസൂര്യ, കോട്ടയം നസീർ/ ഫേയ്സ്ബുക്ക് 
Entertainment

'വർഷങ്ങൾക്ക് മുൻപ് ജയൻ പറഞ്ഞത് ഞാൻ തിരുത്തി പറയുന്നു', കുറിപ്പുമായി കോട്ടയം നസീർ

സിനിമ കണ്ടതിന് പിന്നാലെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രശംസിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യയുടെ വെള്ളത്തിലെ പ്രകടനത്തെ പ്രശംസിച്ച് നടൻ കോട്ടയം നസീർ. സിനിമ കണ്ടതിന് പിന്നാലെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രശംസിച്ചത്. ജയസൂര്യയെ പോലൊരു കലാകാരൻ തന്റെ കൂടെ ആയിരുന്നു എന്നു പറയുന്നതിൽ അഭിമാനമുണ്ടെന്നാണ് കോട്ടയം നസീർ കുറിച്ചത്. 

‘ജയസൂര്യ അഭിനയിച്ച വെള്ളം സിനിമ കണ്ടു.... വർഷങ്ങൾക്കുമുൻപ് എന്റെ മിമിക്സ് ട്രൂപ്പിൽ വരുമ്പോൾ ജയൻ പറയുമായിരുന്നു... എന്നോടൊപ്പം സഹകരിക്കുന്നത്.... അദ്ദേഹത്തിന് അഭിമാനമായിരുന്നെന്ന്. ഇന്ന് ഞാൻ അത് തിരുത്തി പറയുന്നു.... ജയസൂര്യയെ പോലൊരു കലാകാരൻ എന്റെ കൂടെ ആയിരുന്നു... എന്നു പറയുന്നത് എനിക്കാണ് അഭിമാനം..എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളം.’ കോട്ടയം നസീർ കുറിച്ചു.

ഒരു അവാർഡ് കിട്ടുന്നതിലും വലുതാണ് ഈ വാക്കുകൾ എന്നാണ് ജയസൂര്യ മറുപടിയായി കുറിച്ചത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളത്തിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. സംയുക്ത മേനോനാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം